സാരി കൊണ്ട് സിമ്പിളായി വെള്ളം ഉണ്ടാക്കാം

രണ്ടു മരത്തിലായി സാരി കെട്ടുക.സാധാരണ കിടക്കാന്‍ ഉപയോഗിക്കുന്ന നെറ്റ് പോലെ സാരി കെട്ടുക.അതില്‍ ഒരാള്‍ കിടന്നാല്‍ ചെറുവള്ളം പോലെ കാണാന്‍ സാധിക്കുന്നതാണ്.ശേഷം കാര്‍ബോര്‍ട് പോലുള്ള അല്പം വെയിറ്റ് ഉള്ള വസ്തു എടുത്തു വള്ളത്തിന്റെ ഷേപ്പ് ആകുന്ന രൂപത്തില്‍ മരത്തില്‍ കെട്ടിയിട്ട സാരിയുടെ മുകളില്‍ വെക്കുക. ഫൈബര്‍ ചെയ്യാനുള്ള മെറ്റീരിയലായ റസിനും കുറച് ഹാര്‍ഡ്നര്‍ എന്ന ദ്രാവകവും അല്പം ഉപയോഗിക്കുക.ശ്രദ്ധിക്കേണ്ട കാര്യം ഇത് തമ്മില്‍ മിക്സ്‌ ചെയ്യുമ്പോള്‍ അല്പം മാത്രം എടുക്കുക അല്ലെങ്കില്‍ അത് പെട്ടന്നു കട്ടിയാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഈ ദ്രാവകം എടുത്ത് സാരിയുടെ എല്ലാ ഭാഗത്തും നന്നായി തേയ്ക്കുക.കുറച്ചു കഴിയുമ്പോള്‍ സാരിക്ക് നല്ല കട്ടി രൂപത്തിലാകുന്നത് കാണാന്‍ സാധിക്കുന്നതാണ്.കട്ടി ആയി എന്ന് ഉറപ്പു വരുത്തിയ ശേഷം കാര്‍ബോര്‍ട് അല്ലെങ്കില്‍ കട്ടി കടലാസ് എടുത്ത് മാറ്റുക.തുടര്‍ന്ന് ഫൈബര്‍ മാറ്റ് എടുത്ത് വള്ളത്തിന്റെ ഉള്‍ഭാഗത്ത് വെക്കുകയും ബാക്കി വരുന്ന ഭാഗം കട്ട് ചെയ്ത് കളയാവുന്നതാണ്.അടുത്തതായി റസിനും ഹാര്‍ഡിനറും മിക്സ്‌ ചെയ്തത് ഫൈബരിന്റെ മുകളില്‍ അടിക്കുക.ശ്രദ്ധിക്കേണ്ട കാര്യം സാരിയുടെ ഇരു ഭാഗങ്ങളും കൂടിചേരാതിരിക്കാന്‍ നടുഭാഗത്ത് കമ്പ് പോലുള്ള എന്തെങ്കിലും വസ്തു വെക്കുക.

നല്ല വെയിലുള്ള ഭാഗത്ത് ഈ സാരി വള്ളം വെക്കുക നന്നായി ഉണങ്ങാന്‍ വേണ്ടിയാണ് ഇത് ചെയ്യുന്നത്.ശേഷം വെള്ളത്തിന്റെ അടിഭാഗത്തും മിക്സ് ചെയ്ത ദ്രാവകം അടിക്കുക.വള്ളം കാണാന്‍ ഭംഗി വേണെമെങ്കില്‍ മിക്സ് ചെയ്ത വസ്തുക്കളോട് കൂടെ കളറും ഒപ്പം മിക്സ് ചെയ്യാം.നടുഭാഗത്ത് തോണിയില്‍ കാണുന്നത് പോലെ ഒരു തടി കഷ്ണം ഇരുഭാഗത്തും ആണി കൊണ്ട് അടിച് തോണിയുടെ ഉള്‍ഭാഗത്ത് വീഥിയില്‍ വെക്കുന്നത് നല്ലതായിരിക്കും.കാരണം ഇരുഭാഗങ്ങള്‍ കൂടി ചേരാന്‍ സാധ്യത കൂടുതല്‍ ആണ്.വെയിലത് വെച്ച് നന്നായി ഉണക്കാന്‍ ശ്രദ്ധിക്കണം.ഉണങ്ങിയതിനു ശേഷം വള്ളം വെള്ളത്തില്‍ ഇറക്കാവുന്നതാണ്.

കൂടുതല്‍ വ്യക്തമായി ഇത് തയാറാക്കുന്നത് മനസിലാക്കാനായി ചുവടെ നല്കിയിരിക്കുനന്‍ വീഡിയോ പൂര്‍ണമായും കാണുക.അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ് ബോക്സില്‍ രേഘപ്പെടുത്തുക.നിങ്ങളുടെ കൂടുകരിലെക്ക് ഈ ഉപകരപ്ധമായ അറിവ് എത്തിക്കാനായി ഷെയര്‍ ചെയ്യാം.