ഇങ്ങനെ പയർ കൃഷി ചെയ്‌താൽ വര്ഷം മുഴുവൻ ഇരട്ടി വിളവ്

ഒടിയൻ പയർ നീളൻ പയർ തുടങ്ങി നിരവധി പേരുകളിൽ അറിയപ്പെടുന്ന പയർ,ഒരുപാട് കൃഷി ചെയ്യപെടുന്ന ഒരു പച്ചക്കറി ആണ്,.എന്നാൽ പല പ്രശ്ങ്ങൾ ചെടികൾക്ക് നേരിടുന്നത് മൂലം ചെടി കൃത്യമായി വളരാറില്ല എന്നത് മറ്റൊരു വാസ്തവം ആണ്.കൃഷിയിൽ നിന്നും കിട്ടുന്ന വിളവിനേക്കാൾ പയറിനെ വ്യത്യസ്തനാക്കുന്ന മറ്റൊരു ഘടകം കൂടി ഉണ്ട്.മണ്ണിനു വളക്കൂറ് ഉണ്ടാക്കാൻ സാധിക്കുന്ന റോസെബിയും ബാക്റ്റീരിയ എന്നത് മണ്ണിനു വളരെ ആവശ്യമുള്ള നൈട്രജൻ നൽകുന്ന തരം ബാക്റ്റിരിയകളെ മണ്ണിൽ പിടിച്ചു നിർത്താൻ സാധിക്കുന്ന സൂക്ഷ്മാണു ആണ്.മണ്ണിൽ അതിന്റെ അളവ് കൂട്ടാൻ വളരെ സഹായകം ആണ് പയർ കൃഷി ചെയ്യുന്നത്..

പ്രോടീനുകളുടെയും വിറ്റാമിനുകളുടെയും കലവറ കൂടി ആണ് പയർ.പയർ കൃഷി എങ്ങനെ നല്ല രീതിയിൽ ചെയ്യാം എന്ന് നോക്കാം.ആദ്യമായി ഒരു ചെറിയ പാത്രതിൽ കുറച്ചു വെള്ളമെടുക്കുക.നടാൻ ഉള്ള പയർ വിത്തുകൾ വെള്ളതിലിടുക.ആ സമയം മുളക്കാൻ സാധ്യത ഇല്ലാത്ത വിത്തുകൾ വെള്ളത്തിൽ പൊങ്ങി കിടക്കും.അവ ഉപേക്ഷിച്ച ശേഷം മറ്റു വിത്തുകൾ ഒരു നനഞ്ഞ തുണിയിലോ,പേപ്പറിലോ സൂക്ഷിക്കുക.ശേഷം രണ്ടു ദിവസത്തേക്ക് ഒരു പാത്രത്തിൽ ഇത് സൂക്ഷിച്ചു വെക്കുക.രണ്ടു ദിവസത്തിന് ശേഷം പയറുകൾ മുളച്ചു നിൽക്കുന്നത് കാണാൻ സാധിക്കും.

ഇത്തരത്തിൽ മുളച്ച പയറുകൾ ഓരോന്നായി ഓരോ മുട്ട തോടിൽ മണ്ണ് നിറച്ചു അവയിൽ കുഴിച്ചിടുക.കുഴിച്ചിടുമ്പോൾ ശ്രദ്ധിക്കുക. മുളച്ച ഭാഗം മണ്ണിന്റെ അടിയിൽ വരത്തക്ക വണ്ണം കുഴിച്ചിടുക.ശേഷം ഈ മുട്ട തോടുകൾ ബക്കറ്റിലോ ഗ്രോ ബാഗിലോ കുഴിച്ചിടുക.ശേഷം നനച്ചു കൊടുക്കുക.കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ ചെടി വരുനന്ത്‌ കാണാൻ സാധിക്കുന്നതാണ്‌.ആ സമയത്തു ചെടികൾ മണ്ണിലേക്ക് മാറ്റി നേടണമെങ്കിൽ ചെയ്യാവുന്നതാണു.ഇനി പ്രത്യേകം ഗ്രോ ബാഗിലേക്ക് ആണെങ്കിൽ അതും ചെയ്യാവുന്നതാണ്.

തുടർന്ന് ചെയ്യണ്ടുന്ന കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഷെയർ ചെയ്തു പ്രിയപെട്ടവരിലേക്ക് എത്തിക്കു.