ചെടികളിലെ ഇല മുരടിപ്പ് മാറ്റാൻ ഉഗ്രൻ വിദ്യ

കൂടുതൽ കർഷകരെയും അലട്ടുന്ന ഒരു പ്രധാന പ്രശനം ആണ് ചെടികളിലെ ഇല മുരടിക്കുക എന്നത്.ഇത്തരത്തിൽ ഇല മുരടിക്കുന്നത് മൂലം പച്ചക്കറികളും ചെടികളും ഒക്കെ പൂക്കാതെയും,കായ്ക്കാതെയും,നശിച്ചു പോകുന്ന സാഹചര്യവും നിരവധി ആണ്.ഇതിനെ നേരിടാനുള്ള വഴികൾ ആലോചിച്ചു തല പുകക്കുന്നവർക് ആശ്വാസം ആകുന്ന ഒരു വഴി ആണ് ഇവിടെ പറയുന്നത്.കെമിക്കൽ കീടനാശിനികൾ ഒഴിവാക്കി ജൈവമായ രീതിയിൽ ഇതിനെ പ്രതിരോധിക്കാം വളരെ ലളിതമായ മാർഗത്തിലൂടെ എങ്ങനെ ഇത് ചെയ്യാം എന്ന് നോക്കാം..

ഇതിനായി ഒരു ലായനി തയാറാക്കി പരീക്ഷിച്ചു നോക്കാവുന്നതാണ്.ലായനി തയാറാക്കാനായി ആവശ്യമുള്ള സാധങ്ങൾ വേപ്പെണ്ണ,വെളുത്തുള്ളി,ഇഞ്ചി,മഞ്ഞൾപ്പൊടി,കാന്താരി മുളക് എന്നിവയാണ്.ഒരു മിക്സിയുടെ ജാറിൽ 6 അല്ലി വെളുത്തുള്ളി,അഞ്ചു കാന്താരി മുളക്,ചെറിയൊരു കഷ്ണം ഇഞ്ചി,അര റ്റി സ്പൂൺ മഞ്ഞൾപൊടി അര കപ്പു വെള്ളം കൂടി ജാറിൽ ഒഴിച്ച ശേഷം നന്നായി അരച്ചെടുക്കുക.പേസ്റ്റ് രൂപത്തിൽ ആകുന്നത് വരെ അരച്ചെടുക്കുക.ശേഷം 15 ml വേപ്പെണ്ണ ആ ലായനിയിലേക്ക് ഒഴിച്ച് നാനായി മിക്സ് ചെയ്യുക. ശേഷം ഒഴിക്കുന്ന ലായനി രണ്ടു ലിറ്റർ വെള്ളവും ചേർത്ത് ലയിപ്പിക്കുക.

ഇത്തരത്തിൽ തയാറാക്കിയ ലായനി ഒരു സ്പ്രേയറിൽ നിറക്കുക.ശേഷം ഇത് ഇല മുരടിപ്പുള്ള ചെടിയുടെ മുകൾ ഭാഗം മുതൽ താഴ്ഭാഗം വരെ സ്പ്രേ ചെയ്യുക.സ്പ്രേ ചെയ്യുമ്പോൾ ചെടിയുടെ എല്ലാ ഭാഗത്തും ലായനി എത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തി നന്നായി തളിക്കുക.ഇങ്ങനെ ചെയ്യുമ്പോൾ ചെടികളിൽ ഉണ്ടാകുന്ന മാറ്റം നിങ്ങൾക് തന്നെ ഒരാഴ്ചക്കുള്ളിൽ കാണാൻ സാധിക്കുന്നതാണ്‌.തീർത്തും ജൈവമായ രീതിയിൽ ചെടികളിലെ ഇല മുരടിപ്പ് ഇത്തരത്തിൽ മാറ്റാൻ സാധിക്കുന്നതാണ്.ഇത്തരം പ്രശ്ങ്ങൾ നേരിടുന്ന എല്ലാവര്ക്കും ഇത് ചെടികളിൽ പരീക്ഷിച്ചു നോക്കാവുന്നതാണ്.

ഇത്തരം പ്രശ്നങ്ങൾ നേരിടുന്ന പ്രിയപ്പെട്ടവരിലേക്ക് എത്താനായി ഇത് ഷെയർ ചെയ്യാം.ചുവടെ നലകിയിരിക്കുന്ന വീഡിയോ കണ്ടു കൂടുതൽ വ്യക്തമായി ഈ ലായനി എങ്ങനെ തയാറാക്കാം എന്ന് മനസിലാക്കാം.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ആയി രേഖപ്പെടുത്തുക,.വീഡിയോ കാണാം.