കൃഷി ഏതുമായിക്കോട്ടെ .. കീടങ്ങൾ ഏഴയലത്തു വരില്ല

കൃഷി ചെയ്യുന്നവർ നേരിടുന്ന പ്രധാന പ്രശനം ആണ് കീടങ്ങളുടെ ആക്രമണം.ജൈവമായ രീതിയിൽ ഇതിനെ നേരിട്ടില്ല എങ്കിൽ വിളവ് ശുദ്ദമായി കിട്ടണം എന്നുമില്ല.ഈ പ്രശ്നത്തെ വളരെ ഫലപ്രദമായി നേരിടാൻ സാധിക്കും.ആവശ്യമുള്ളത് വീട്ടിൽ വെറുതെ ഉപേക്ഷിച്ചു കളയുന്ന ചാരം മാത്രമാണ്.ചാരത്തെ ചില നാടുകളിൽ വെണ്ണീർ എന്നും പറയാറുണ്ട്.ചാരമുപയോഗിച്ചു ഈ പ്രശ്‌നത്തെ എങ്ങനെ നേരിടാം എന്ന് നോക്കാം.

കൂടുതൽ ആളുകളും ചെയ്യുന്ന ഒരു കൃഷിയാണ് പയർ.കീട ബാധ ഒന്നും തന്നെ ഇല്ലാതെ ഈ പ്രശ്നത്തെ നേരിടാനായി ചെയ്യാനുളളത് പയർ മുളച്ചു 35 ദിവസം ഒക്കെ ആകുമ്പോൾ ചെടിയുടെ മുകളിലും മുട്ടിലും ഒക്കെ നന്നായി വീഴുന്ന രീതിയിൽ ചാരം നന്നായി തൂകി ഇട്ടു കൊടുക്കുക.മൂട്ടിൽ വീഴുന്ന രീതിയിൽ ചാരം ഇട്ട ശേഷം മണ്ണ് വെട്ടി മൂട്ടിൽ ഇട്ടു കൊടുക്കുക.ഇങ്ങനെ ചെയ്യുന്നത് പയർ നന്നായി വളരാനും അതിന്റെ പൂക്കൾ കൊഴിയുന്ന സാഹചര്യം ഒഴിവാക്കാനും വളരെ സഹായകം ആണ്.

അതുപോലെ തന്നെ പയർ നേരിടുന്ന മറ്റൊരു പ്രധാന പ്രശനം മുഞ്ഞ ബാധിക്കുക,ചെറുപേൻ ബാധിക്കുക എന്നതും.ഈ പ്രശ്നത്തെ പ്രതിരോധിക്കാനായി ചെറിയ ചൂടുള്ള ചാരം പയർ വന്നതിനു ശേഷം തൂകി കൊടുക്കുന്നത് വളരെ സഹായകം ആണ്,ശ്രദ്ധിക്കേണ്ട കാര്യം ചെറിയ ചൂടുള്ള ചാരം ആണ് ഉപയോഗിക്കേണ്ടത് ചൂട് ഒരുപാട് കൂടുതൽ ആണെങ്കിൽ അത് ചെടി ഉണങ്ങി പോകാൻ തന്നെ കാരണമായേക്കും.അതിനാൽ അക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.പൂവ് വന്നു കഴിഞ്ഞാൽ ഉണ്ടാകുന്ന മറ്റൊരു രോഗമാണ് പുഴുക്കളുടെ ആക്രമണവും കുമിൾ രോഗവും.

പുഴുക്കളുടെ ആക്രമണവും കുമിൾ രോഗവും നേരിടാനായി ചെയ്യണ്ടത് കഞ്ഞിവെള്ളത്തിൽ ചാരം കലക്കിയ വെള്ളം ചെടിയുടെ മുകളിലായി തളിച്ച് കൊടുക്കുന്നത് വളരെ സഹായകം ആണ്.ഇത്തരത്തിൽ ഉള്ള നിരവധി പ്രശ്ങ്ങളും അതിനുള്ള പരിഹാരങ്ങളും എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം.എല്ലാവരിലും എത്തിക്കാനായി ഷെയർ ചെയ്യുക.കമന്റ് ബോക്സിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തു.