പൈൽസ് മൂലം ഉള്ള ബുദ്ധിമുട്ട്

പൈൽസ് കൊണ്ടുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവർ നിരവധി ആണ്.ഏകദേശം 40 ശതമാനത്തോളം ആളുകൾ പൈൽസ് രോഗാവസ്ഥ കൊണ്ടുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവവർ ആണ് എന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത്.എന്നാൽ പുറത്ത് പറയാൻ ഉള്ള മടി കൊണ്ട് ഇത് മറച്ച് വെച്ച് കൊണ്ട് നടക്കുന്നവരും നിരവധി ആണ്.മലദ്വാരത്തിന്റെ മുകളിലുള്ള തടിച്ച ഒരു ഭാഗം പുറത്തേക്ക് വരുന്നതിനെ ആണ് പൈൽസ് എന്ന് പറയുന്നത്.ഈ ഭാഗം ഉരഞ്ഞു പൊട്ടുന്നത് മൂലം രക്തസ്രവം ഉണ്ടാകാനുള്ള സാഹചര്യവും കൂടുതൽ ആളുകളിലും ഉണ്ടാകാറുമുണ്ട്.പൈല്സിന്റെ ലക്ഷണങ്ങൾ എന്തൊക്കെ ആണ് എന്ന് നോക്കാം.

1,മലശോധനക്ക് ശേഷം രക്തം പോകുക,(ഇത്തരക്കാർക്ക് രക്തകുറവ് മൂലം ഉള്ള സങ്കീർണ്ണതകളെ ഉണ്ടാകാൻ സാധ്യത ഉണ്ട്)2,മേൽപ്പറഞ്ഞ പോലെ മലദ്വാരത്തിലെ ഒരു തടിപ്പ് പോലുള്ള ഭാഗം പുറത്തേക്ക് തള്ളി വരിക,(ചിലരിൽ തനിയെ ഇവ ഉള്ളിലേക്ക് തിരിച്ച് പോകും,ചിലരിൽ കൈ കൊണ്ട് തള്ളി അകത്തേക്ക് കയറ്റേണ്ടതായി വരും,ചിലരിൽ തിരികെ അകത്തേക്ക് പോകാതെ നിലനിൽക്കുന്ന തടിപ്പും ഉണ്ടാകാം.അത്തരക്കാർക്ക് ഇരിക്കാനുള്ള ബുദ്ധിമുട്ട് നേരിടാറുണ്ട്)3.ഇത്തരത്തിൽ പുറത്തേക്ക് തള്ളി വരുന്നത് മൂലം വൃത്തി ആക്കാനുള്ള ബുദ്ധിമുട്ടും മറ്റും മൂലം ആ ഭാഗങ്ങളിൽ ചൊറിച്ചിൽ ഉണ്ടാകാറുണ്ട്,

ഇത്തരം ബുദ്ധിമുട്ടുകൾ നേരിടുന്ന രോഗികൾക്ക് മരുന്ന് കൊടുത്ത് ചികിത്സ നൽകാറുണ്ട്,മരുന്നിൽ രോഗം മാറാത്തവർക്ക് ശസ്ത്രക്രിയ അല്ലെങ്കിൽ ലേസർ ചികിത്സ ആണ് ചെയ്യാറുള്ളത്,എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി “എംബ്രോയിഡ് തെറാപ്പി” വഴി പൈൽസ് ഒറ്റ ദിവസം കൊണ്ട് മാറ്റാൻ സാധിക്കും എന്ന കാര്യം നല്ലൊരു ശതമാനം ആളുകൾക്കും അറിയില്ല.ഇത് എങ്ങനെയാണ് സാധ്യമാകുന്നത്,ചികിത്സയിൽ എന്തൊക്കെ കാര്യങ്ങൾ ആണ് ചെയ്യുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ മനസിലാക്കാനായി ആസ്റ്റർ മിംസ് ആശുപത്രിയിൽ ഇന്റെർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോക്റ്റർ തഹ്സിന് നേടുവാഞ്ചേരി എന്താണ് പറയുന്നത് എന്ന് താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.

Leave a Reply