ന്യൂമോണിയ തിരിച്ചറിയാനുള്ള മൂന്ന് വഴികൾ

വീട്ടിലിരുന്നു തന്നെ ന്യൂമോണിയ അല്ലെങ്കിൽ ലങ്സ് സംബന്ധിയായി എന്തെങ്കിലും അസുഖമുണ്ടോ എന്ന് മനസ്സിലാക്കാൻ സാധിക്കും.ആദ്യമായി വേണ്ടത് ന്യൂമോണിയ പോലുള്ള അസുഖത്തിന്റെ മൂന്ന് ലക്ഷണങ്ങളും വീട്ടിൽ നിന്ന് തന്നെ നോക്കാനുള്ള ടെസ്റ്റിംഗ്സും അറിയേണ്ടതുണ്ട്.ലക്ഷണങ്ങളിൽ ആദ്യത്തേത് തുടർച്ചയായ പനി രണ്ടാമെത്തെത് നന്നായി ശ്വാസം എടുക്കുമ്പോൾ ഏറ്റവും അറ്റത്ത് എത്തുമ്പോൾ നെഞ്ചിൽ വേദന എടുക്കുക മൂന്നാമതായി ശ്വാസം മുട്ട്.

ഇവകളിൽ രണ്ടു ലക്ഷണം ഉണ്ടെങ്കിൽ തന്നെ ന്യൂമോണിയ ഉണ്ടോ എന്നതിൽ സംശയിക്കണം.സംശയം ഉറപ്പാക്കണമെങ്കിൽ സൈൻസ് ഉണ്ടോന്നു നോക്കണം .ഒന്നാമത്തേത് കട്ടിലിൽ കിടക്കുകയോ ഇരിക്കുകയോ ചെയ്തതിനു ശേഷം ശ്വാസം എടുക്കുന്ന സ്പീഡ് നോക്കണം.പന്ത്രെണ്ട് വയസ്സിനു മുകളിൽ ഉള്ളവർ ഒരു മിനുട്ടിൽ മുപ്പത് പ്രാവിശ്യം ശ്വാസം എടുക്കണമെങ്കിൽ ന്യൂമോണിയ ഉണ്ടെന്നുള്ള സാധ്യത കൂടുന്നു.രണ്ടമത്തേത് ഹൃദയത്തിന്റെ പൾസ്‌ റേറ്റ് നോക്കണം.

മിനുട്ടിൽ 120 മുകളിൽ ആണെങ്കിലും സൂക്ഷിക്കണം.നോർമൽ പൾസ് റേറ്റ് അറുപത് മുതൽ നൂറ് വരെയാണ് .പനിയുണ്ടെങ്കിൽ സാധാരണ നൂറു മുതൽ നൂറ്റിഇരുപത് വരെ കാണാൻ സാധ്യത ഉണ്ട്.അതിനും മുകളിൽ ഉണ്ടെങ്കിൽ ന്യൂമോണിയക്ക് സാധ്യത കൂടുതൽ അണ്.മൂന്നാമത്തേത് തൊലിയുടെ നിറം ചുവപ്പിന് പകരം ഇളം (pale ) നിറം ആണെങ്കലും ന്യൂമോണിയക്ക് സാധ്യതയുണ്ട്.കൈപ്പത്തി നന്നായി തിരുമ്മിവിട്ടതിനു ശേഷം ചുവപ്പ് നിറം കൈവെള്ളയിൽ വരൻ താമസം എടുക്കുന്നുണ്ടെങ്കിൽ ന്യൂമോണിയക്ക് സാധ്യത കൂടുതൽ ആണ് .കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ കാണുക

Leave a Reply