കുട്ടികളിലെ ന്യുമോണിയ. ലക്ഷണങ്ങളും ചികിത്സയും.

നമ്മുടെ ശ്വസനേന്ദ്രിയത്തിലെ വായു അറകളിലുണ്ടാവുന്ന അണുബാധയെ തുടർന്നുണ്ടാവുന്ന വീക്കവും പഴുപ്പുമാണ് ന്യൂമോണിയ. നവംബർ 12 ആണ് ലോക ന്യൂമോണിയ ദിനമായി ആചരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ കുട്ടികൾ മരണപ്പെടുന്നത് ന്യുമോണിയ വഴിയാണ്.

20 സെക്കൻ്റിനിടയിൽ ഒരു കുട്ടി ന്യൂമോണിയ വഴി മരണപ്പെടുന്നതായാണ് കണക്ക്. ചുമ, നെഞ്ച് വേദന, ശ്വാസംമുട്ടൽ, പനി എന്നിവയാണ് ന്യുമോണിയയ്ക്കുള്ള ലക്ഷണങ്ങൾ. വൈറസ്, ബാക്ടീരിയ, മറ്റ് മൈക്രോ ഓർഗാനിസംസ് തുടങ്ങിയവയൊക്കെ ന്യുമോണിയയ്ക്ക് കാരണമാകാറുണ്ട്.

ഇത് കൂടുതലായും വരുന്നത് പോഷകാഹാരം കുറഞ്ഞ കുട്ടികളിലും, രോഗപ്രതിരോധശേഷി കുറഞ്ഞ വരിലും, വൃക്കരോഗികൾ, കരൾ രോഗികൾ, പ്രമേഹം എന്നീ രോഗങ്ങൾ ഉള്ളവർക്കാണ്. ചെറിയ പ്രായം തൊട്ട് ഉള്ള എല്ലാ വാക്സിനും കുട്ടികൾക്ക് നൽകുക. അഥവാ ന്യുമോണിയ വന്നാൽ തന്നെ ഈ വാക്സിൻ നൽകിയവരാണെങ്കിൽ രോഗത്തിൻ്റെ കാഠിന്യം കുറയാൻ സാധിക്കും.

കുട്ടികൾക്ക് ആറുമാസം മുലപ്പാൽ മാത്രം നൽകിയാൽ ന്യുമോണിയ വരാതിരിക്കാൻ സാധിക്കും. ഇത് പകരാൻ സാധ്യത ഉള്ളതിനാൽ മാസ്ക് ധരിക്കുക. ന്യൂമോണിയ ബാധിച്ചാൽ ശരീരം മുഴുവൻ പഴുപ്പ് വ്യാപിക്കുന്ന അവസ്ഥ വരികയും ശേഷം മൂർഛിച്ച് മരണം വരെ സംഭവിക്കാം. അതിനാൽ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. ഡോക്ടർ അപർണ്ണ നൽകുന്ന അറിവുകൾ താഴെ നൽകിയ വീഡിയോ വഴി കേൾക്കാം.

Leave a Reply