മാതള നാരകം കായ്ക്കാൻ ഒരു സിംപിൾ ട്രിക്ക്

നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള ഒരു ഫലം ആണ് മാതള നാരങ്ങ.എന്നാൽ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടും ഇത് വീട്ടിൽ നട്ടു വളർത്താൻ ബുദ്ധിമുട്ട് നേരിടുകയും ,വളരാതെ വരുന്ന സാഹചര്യവും വളർന്നാൽ തന്നെ കായ്‌ഫലം ലഭിക്കാതെ വരികയും ചെയ്യുന്ന സാഹചര്യവും നിലവിലുണ്ട്.സാധാരണ ഗതിയിൽ പൂവ് വന്നാലും രണ്ടര മാസത്തോളം കഴിഞ്ഞു മാത്രമേ സാധാരണയായി മാതളം കായ്‌ഫലം നൽകാറുള്ളൂ.ഇത്തരം പ്രശ്ങ്ങളിൽ നിന്നൊക്കെ രക്ഷ നേടി മാതളം നന്നായി വളരാനും,നന്നായി കായ്ക്കാനും എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.

ഏതു മണ്ണിലും വളരാൻ സാധിക്കുന്ന ഒന്ന് തന്നെ ആണ് മാതളം.മാത്രമല്ല വരൾച്ചയെ അതിജീവിക്കാൻ വളരെ അധികം കഴിവുള്ള ഒരു മരം ആണ് മാതളമരം.ശ്രദ്ധിക്കേണ്ട പ്രധാന കാര്യം എന്തെന്നാൽ തൈ നടുന്നത് മഴക്കാലത്തു മാത്രമേ നടാൻ പാടുള്ളു.ഇനി വരൾച്ച കാലത്തു ആണ് നടുന്നത് എങ്കിൽ നന്നായി വെള്ളം ഒഴിച്ച് കൊടുക്കേണ്ടതുണ്ട്.ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കായ്ച്ചു നിൽക്കുന്ന തൈ വാങ്ങാൻ പാടില്ല.അത് പോലെ തന്നെ തായ് നടുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെ ആണ് നോകാം.വലിയ തൈ ആണ് നടുന്നത് എങ്കിൽ ഒന്നര അടി ആഴത്തിൽ കുഴി എടുക്കുക.ചെറിയ തൈ ആണെങ്കിൽ ഒരടി കുഴി തന്നെ ധാരാളം ആണ്.

തയ് നട്ട ശേഷം ഇറച്ചി കഴുകിയ വെള്ളം ഒഴിച്ച് കൊടുക്കുന്നത് വളരെ ഉത്തമം ആണ്.അതിനു ശേഷം വേപ്പിൻ പിണ്ണാക്ക്,എല്ലുപൊടി എന്നിവ തൈ നടാൻ കുഴിച്ച മണ്ണിൽ നന്നായി മിക്സ് ചെയ്തു വളം ഇടുന്ന പോലെ ഇട്ടു കൊടുക്കുക.തുടർന്ന് ചെയ്യേണ്ടുന്ന കാര്യങ്ങൾ മനസിലാക്കാനായി താഴെ നല്കിയിരിക്കുനന് വീഡിയോ കാണാം.ഷെയർ ചെയ്തു നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കെത്തിക്കു.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക.