ഗർഭിണികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം.

അമ്മയാവുക എന്നത് ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്. അമ്മയാവാൻ തുടങ്ങുന്ന മുതൽ പല സംശയങ്ങൾ ഓരോഗർഭിണികൾക്കും ഉണ്ടാവും. അതിനാൽ ഗർഭിണികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. നാം ഒരു നേരം ഭക്ഷണം കഴിക്കുമ്പോൾ ഗർഭിണികൾ അധികം കഴിഞ്ഞാതെ കുറച്ച് കുറച്ച് ഇടവിട്ട സമയങ്ങളിൽ കഴിക്കുക.

എല്ലാ ഭക്ഷണ പദാർത്ഥവും ഗർഭിണികൾക്ക് കഴിക്കാം. പക്ഷേ ജങ്ക് ഫുഡ്, കോളകൾ, ബെയ്ക്കറി ഐറ്റം, ഫാസ്റ്റ്ഫുഡ് തുടങ്ങിയവ ഗർഭകാലത്ത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. പക്ഷേ എപ്പോഴെങ്കിലും ബെയ്ക്കറി കഴിക്കുന്നത് ദോഷം ചെയ്യില്ല. അതുപോലെ കാപ്പി, ചായ എന്നിവ കുടിക്കാൻ പാടുണ്ടോ എന്നുള്ളത് പലർക്കും സംശയമുള്ള കാര്യമാണ്. കാപ്പിയുടെ അളവ് കുറയ്ക്കുന്നത് നല്ലതാണ്.

അതുപോലെ ഫോളിക് ആസിഡ് ഗർഭിണികൾക്ക് നിർബന്ധമായും ആവശ്യമാണ്. അതിനാൽ ഗർഭിണികൾക്ക് ഫോളിക് ആസിഡിൻ്റെ ടേബിളറ്റ്സ് കൊടുക്കാറുണ്ട്. എന്നാൽ ഭക്ഷണത്തിൽ നിന്നും ഗർഭിണികൾക്ക് ഫോളിക് ആസിഡ് ലഭിക്കുന്നതാണ്. അതിനായി ഇലക്കറികൾ കഴിക്കുകയും ചെയ്യണം.

അതുപോലെ അയേൺ ഗുളികകളും, കാത്സ്യം ഗുളികകളും നൽകുന്നതാണ്. അയേൺ അടങ്ങിയ ഇറച്ചി, മത്സ്യം എന്നിവ കഴിക്കുക. അതുപോലെ ഭക്ഷണം പാചകം ചെയ്യുമ്പോൾ അയേൺ പാത്രങ്ങൾ ഉപയോഗിക്കുക. അതുപോലെ കാത്സ്യം അടങ്ങിയ പാലും പാലുല്പന്നങ്ങളും കഴിക്കുന്നവരാണെങ്കിൽ ഒരു കാത്സ്യം ഗുളികയും, പാലുല്പന്നങ്ങൾ കഴിക്കാത്തവരാണെങ്കിൽ രണ്ട് കാത്സ്യം ഗുളികയും കഴിക്കണം.

അതുപോലെ വിറ്റമിൻ ഡി യുടെ കുറവ് വരാതിരിക്കാൻ ഗർഭിണികൾ വൈറ്റമിൻ സി സപ്ലിമെൻ്റ്സ് എടുക്കണം. അതിനാൽ നല്ല ഭക്ഷണങ്ങൾ കഴിച്ച് മാനസിക പിരിമുറുക്കമില്ലാതെ ഗർഭിണിയായ സമയങ്ങൾ ചിലവഴിച്ചാൽ നല്ല ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകാൻ സാധിക്കും.

Leave a Reply