ഗർഭിണികൾ പ്രധാനമായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക.

അമ്മയാവുക എന്നത് ഏതൊരു സ്ത്രീയുടെയും ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ള കാര്യമാണ്. ഒരു സ്ത്രീ ഗർഭിണി ആയി കഴിഞ്ഞാൽ വളരെയധികം ശ്രദ്ധാലുവായിരിക്കും. എന്തും ചെയ്യണം, എന്തു കഴിക്കണം, എന്തൊക്കെ പാടില്ല തുടങ്ങി അനവധി സംശയങ്ങളാണ് മനസിലുണ്ടാവുക. അമ്മയാവാൻ പോവുന്ന ഏതൊരു സ്ത്രീക്കും ഉണ്ടാവുന്ന അവസ്ഥയാണിത്. എന്നാൽ ഗർഭിണികൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.

ഒരു സ്ത്രീ പിരീഡ് ഡെയ്റ്റ് മാറി ടെസ്റ്റ് ചെയ്ത് നോക്കിയ ശേഷം അവർ ഗർഭിണി ആണെന്ന് മനസിലായാൽ ആദ്യം ഒരു സ്കാൻ നടത്തേണ്ടതാണ്. പിന്നീട് അഞ്ചാമാസത്തിലാണ് സ്കാൻ ചെയ്യുന്നത്. അത് കുട്ടിക്ക് എന്തെങ്കിലും അംഗവൈകല്യമുണ്ടോ എന്ന് തിരിച്ചറിയാൻ സാധിക്കും. ശേഷം ഏഴാം മാസത്തിലാണ് സ്കാൻ ചെയ്യുന്നത്. എന്നാൽ ചിലർക്ക് എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ ഇടയിൽ സ്കാൻ നടത്തേണ്ടതായി വന്നേക്കാം.

ഗർഭിണികൾ പൊതുവെ 8 മണിക്കൂർ ഉറങ്ങിയിരിക്കണം. അതുപോലെ ഭക്ഷണക്രമവും ശ്രദ്ധിക്കേണ്ടതാണ്. നമ്മൾ പൊതുവെ 3 നേരമാണ് ഭക്ഷണം കഴിക്കുന്നവരാണ്. എന്നാൽ ഗർഭിണികൾ പൊതുവെ 2 മണിക്കൂർ വിട്ട് കുറച്ച് കുറച്ച് ഭക്ഷണം കഴിക്കേണ്ടതാണ്. അതുപോലെ ഇടതു വശം ചരിഞ്ഞ് വേണം കിടക്കാൻ. കാരണം ഗർഭപാത്രത്തിലേക്കുള്ള ബ്ലഡ് ഫ്ലോ ഇടതു വശം ചരിഞ്ഞ് കിടക്കുമ്പോഴാണ് കൂടുതൽ ലഭിക്കുന്നത്. എന്നാൽ ഒരിക്കലും നേരെ കിടക്കാൻ പാടില്ല.

അതുപോലെ കുട്ടി വയറ്റിൽ നിന്നും അനങ്ങാൻ തുടങ്ങുന്നത് പൊതുവെ അഞ്ച് മാസം ആവുമ്പോൾ മനസിലായി തുടങ്ങും. എല്ലാവർക്കുമുള്ള സംശയമാണ് പപ്പായ കഴിക്കാമോ, പൈനാപ്പിൾ കഴിക്കാമോ എന്നുള്ളത്. എന്നാൽ ഇന്നും സൈൻ്റിഫിക്കലി ഇതിനൊരു ഉത്തരം ഉണ്ടായിട്ടില്ല. ചിലർക്ക് ഗർഭാവസ്ഥയിൽ പ്രമേഹം, ബ്ലഡ് പ്രഷർ തുടങ്ങിയവ വരാറുണ്ട്. അതിനാൽ ഇത് നിർബന്ധമായും ചെക്ക് ചെയ്തിരിക്കണം. ഗർഭാവസ്ഥയിൽ പലർക്കും ഉള്ളതാണ് ഇത്തരം സംശയങ്ങൾ. അവർക്കുള്ള സംശയങ്ങൾക്കുള്ള മറുപടിയാണ് ഡോക്ടർ മിലി മോനി ഇവിടെ വിശദീകരിക്കുന്നത്.

Leave a Reply