പ്രവാസികളെ വരവേൽക്കാനായി കേരളത്തിലെ സജ്‌ജീകരണങ്ങൾ

പ്രവാസികളെ നാട്ടിൽ എത്തിച്ചാൽ തുടരേണ്ട മാർഗനിർദേശങ്ങളും,മറ്റു സംവിധാനങ്ങളും ഒക്കെ തന്നെ സംസ്ഥാന സർക്കാർ തയാറാക്കി കഴിഞ്ഞിരിക്കുകയാണ്.കേന്ദ്രാനുമതി ലഭ്യമാകുന്ന മുറക്ക് പ്രവാസികളെ നാട്ടിൽ എത്തിക്കും.മുഖ്യമന്ത്രിയുടെ ഫെയ്സ്ബൂക് പോസ്റ്റ് പ്രകാരം കൃത്യമായ മാർഗ നിർദേശങ്ങൾ ആണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്.വരുന്നവരെ ചികിൽസിക്കാനും ക്വാറന്‍റൈന്‍ ചെയ്യാനും ഒക്കെ ഉള്ള സംവിധാനങ്ങൾ ആണ് ഒരുക്കുക

ഇതുമായി ബന്ധപ്പെട്ട ഫേസ്ബുക് പോസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കിയിട്ടുണ്ട്.ഫെയ്സ്ബൂക് പോസ്റ്റ് പ്രകാരം വിദേശ രാജ്യങ്ങളിൽ നിന്നും പ്രവാസികൾ തിരിച്ചെത്തിയാൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ അടക്കം എല്ലാ വിധ സജ്ജീകരണങ്ങളും ഒരുക്കപ്പെട്ടു കഴിഞ്ഞു എന്നും,ഇതിന്റെ തയാറെടുപ്പുകൾക്കു 17/ 4/ 20 ചേർന്ന ഉന്നത തല യോഗം രൂപം നൽകി എന്ന് മുഖ്യ മന്ത്രി ഫെയ്സ്ബൂക് പോസ്റ്റിൽ പറയുന്നു.ആദ്യ ഘട്ടത്തിൽ വരുന്നവരെ പരിശോധിക്കാനും ക്വാറന്‍റൈന്‍ ചെയ്യാനും എല്ലാ സൗകര്യങ്ങൾ നൽകാനും ആലോചിച്ചിട്ടുണ്ട്.ഇതിനു അവശ്യമുള്ള താമസ സൗകര്യം സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ ക്വാറന്‍റൈന്‍ ചെയ്യണ്ട സ്ഥലം വരുന്ന ആളിനനുസരിച്ചു ആരോഗ്യവകുപ്പ്.തീരുമാനിക്കും.ആശുപത്രി സംവിധാങ്ങളും ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.കൂടുതൽ വിശദാംശങ്ങൾ മനസിലാക്കാനായി മുഖ്യ മന്ത്രിയുടെ ഫെയ്സ്ബൂക് പോസ്റ്റ് ചുവടെ വായിക്കാം.

മുഖ്യമന്ത്രിയുടെ ഫെയ്‌ബുക് പോസ്റ്റുമായി ബന്ധമില്ലത്ത കാര്യങ്ങൾ ആണ് ഇനി പറയുന്നത്.ച്വാടെ നൽകിയിരിക്കുന്ന വീഡിയോ പ്രകാരം ഉള്ള അറിവ് മാത്രമാണ്.അത് പ്രകാരം വിദേശ രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്നവരെ സ്വീകരിക്കാനുള്ള നടപടികൾ സംസ്ഥാന തലത്തിൽ നടന്നു വരികയാണ്.കേന്ദ്രാനുമതി ലഭിക്കുകയാണ് എങ്കിൽ ദിവസേന 6000 ആളുകൾ അടങ്ങുന്ന പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള സാധ്യത ആണ് കാണുന്നത്.

നിരവധി കടമ്പകൾ കടന്നു നാട്ടിൽ എത്തുന്ന പ്രവാസികൾക്ക് നിരവധി സഹായങ്ങളും പ്രഖ്യാപിക്കപെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.സ്വർണപ്പണയ വായ്‌പകൾ അടക്കമുള്ള സഹായങ്ങൾ ആയിരിക്കും പ്രഖ്യാപിക്കപ്പെടുക.മൂന്ന് ശതമാനം പലിശക്ക് നൗ മാസത്തേക്ക് അൻപതിനായിരം രൂപ വരെ ലഭിക്കുന്ന തരത്തിൽ ആയിരിക്കും സഹായങ്ങൾ സജ്ജീകരിക്കുക.കൂടുതൽ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.