വായില്‍ അള്‍സര്‍ ഉണ്ടാകാനുള്ള കാരണം എന്താണ്

തുടർച്ചയായി വായയിൽ അൾസർ ഉണ്ടാകുന്നത് ഒരുപാടുപേരെ അലട്ടുന്ന ഒരു പ്രശ്നമാണ്.അമിതമായ വേദനയും നീറ്റലും കാരണം സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ ഈ സമയങ്ങളിൽ ബുദ്ധിമുട്ടാണ്.. വിട്ടുമാറാതെ അൾസർ ഉണ്ടാകാൻ കാരണമെന്ത് ? അൾസർ എങ്ങനെ എളുപ്പത്തിൽ പരിഹരിക്കാം ? വായിൽ വരുന്ന അൾസർ വായിലെ കാൻസർ ആണോ എന്ന് എങ്ങനെ തിരിച്ചറിയാം ?

പൊതുവായി കാണുന്നത് ബ്രഷ് ചെയ്യുമ്പോൾ അല്ലെങ്കിൽ ആർട്ടിഫിഷ്യൽ പല്ലുകൾ കൊണ്ട് മുറിവേറ്റു അൾസർ ഉണ്ടാകുന്നത് .എന്നാലും കൂടുതലായി ഉള്ളത് വൈറ്റമിന്റെ കുറവ് മൂലമാണ്.കാരണം ശരീരത്തിൽ ഉണ്ടാകുന്ന വൈറ്റമിൻ ബി യുടെ കുറവ് ആണ് അൾസർ ഉണ്ടാകാനുള്ള മുഖ്യ കാരണം. അത്പോലെ അണിന്റെയോ ഫോളിക്ക് ആസിഡിന്റെയോ കുറവ് മൂലവും വായിൽ അൾസർ ഉണ്ടാകും.

സ്ത്രീകൾക്ക് ആണെങ്കിൽ പീരിയഡ്‌സിനു മുൻപ് ഉണ്ടാകുന്ന ഹോർമോൺ ചേഞ്ചസ് കാരണമായും ഉണ്ടാകും.ഹോർമോൺ ചെഞ്ചേസ് കാരണമായി തലവേദന ടെൻഷൻ പോലെ അൾസർ വരുന്നതും കാണാം. പുകവലി ,മുറുക്കാൻ പോലുള്ള നിക്കോട്ടിസ് ഉപയോഗം മൂലം വായിനുള്ള പ്രതിരോധശേഷി ഇല്ലാതാകുമ്പോഴും പുരുഷന്മാരിൽ അൾസർ വരാൻ കാരണമാകുന്നുണ്ട്.തുടർച്ചയായ പുകയില ഉപയോഗവും അത്പോലെ തുടർച്ചയായി അൾസറും ഉണ്ടാകുന്നെങ്കിൽ കാൻസർ വരാൻ സാധ്യത കൂടുതൽ ആണ്.

സോഡിയം ലോറൽ സൽഫേറ്റ് എന്ന് വിളിക്കുന്ന കെമിക്കൽ അടങ്ങിയിട്ടുള്ള ചിലയിനം ടൂത്ത്പേസ്റ്റുകൾ സ്ഥിരമായി ഉപയോഗിചാലും അൾസർ വരാൻ കാരണമാകുന്നു.പേസ്റ്റുകൾ സോഡിയം ലോറൽ സൽഫേറ്റ് ഇല്ലാത്തത് വാങ്ങാൻ ശ്രമിക്കുക.ചില ഭക്ഷണങ്ങൾ കഴിച് പന്ത്രണ്ട് മണിക്കൂർ കഴിയുമ്പോൾ വായിൽ ഒരു കുരു വരുകയും ശേഷം അൾസർ ആയിമാറുന്നത് കാണാം.ചിലർക്ക് കോഫി ചീസ് ടൊമാറ്റോ അല്ലെങ്കിൽ ബട്ടർ ഉപയോഗം മൂലവും അൾസർ ഉണ്ടാകാറുണ്ട് .

അൾസർ വൈറ്റമിൻ വരുമ്പോൾ തന്നെ വൈറ്റമിന്റെ ഗുളിക കഴിക്കാതെ അൾസർ വരാനുള്ള കാരണം അന്വേഷിച് അത് ഒഴിവാക്കലാണ് ഏറ്റവും നല്ലത്.വയറിൽ അൾസർ ഉണ്ടാക്കുന്ന ബാക്റ്റീരിയ ഉണ്ടെങ്കിലും അല്ലെങ്കിൽ വയറിൽ തന്നെ അൾസർ ഉണെങ്കിൽ വായിലും അൾസർ ഉണ്ടാകാൻ സാധ്യത ഉണ്ട്.ഗോതമ്പ് ഓട്സ് പോലുള്ള ഭക്ഷണം വയറിൽ അലർജി ഉണ്ടാക്കുന്നെങ്കിൽ ഇതേ അലർജി കാരണമായി വായിൽ അൾസർ ഉണ്ടാകാന് കാരണമാകും.കൂടുതൽ വിവരണങ്ങൾക്ക് താഴെയുള്ള. ഡോക്റ്റർ രാജേഷ് കുമാറിന്റെ വീഡിയോ കാണുക.

Leave a Reply