വെരികോസ് വെയ്ൻ

നമ്മളിൽ ഭൂരിഭാഗം ആളുകളിൽ ഉള്ള സംശയമാണ് വെരികോസ് വെയ്ൻ എന്ന അസുഖം പൂർണമായി മാറുമോ ഇല്ലയോ എന്നുള്ളത്. വെരികോസ് വെയ്ൻ പൂർണമായി മാറാനായി വെരികോസ് വെയ്ൻ എന്താണെന്നും അതിൻ്റെ ചികിത്സാ മാര്ഗങ്ങള് എന്തൊക്കെ ആണെന്നും ആഹാരക്രമങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെ ആണെന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

നമ്മുടെ ശരീരത്തിലെ വെയിനുകളിലെ വാൽവുകൾക് വരുന്ന ബലക്ഷയം മൂലം രക്തക്കുഴലുകളിൽ രക്തം അടിഞ്ഞു കൂടുന്ന രോഗാവസ്ഥയാണ് വെരികോസ് വെയ്ൻ . കാലുകളിൽ, ഹൃദയം, കരൾ, കിഡ്‌നി, വൃഷണങ്ങൾ, മലദ്വാരം എന്നീ ശരീരഭാഗങ്ങളിൽ വെരികോസ് വെയ്ൻ കാണാറുണ്ട്. പക്ഷെ ഭൂരിഭാഗം ആളുകളിലും കാലുകളിലാണ് കൂടുതലായും ബാധിക്കുന്നത്. കാലിലെ വെരികോസ് വെയിനിൻ്റെ പ്രധാന കാരണം നമ്മുടെ ഹൃദയത്തിൽ നിന്നും വളരെ ദൂരെയാണ് കാലുകൾ സ്ഥിതി ചെയ്യുന്നതുകൊണ്ടും തിരിച്ചു കാലിൽ നിന്നും രക്തം പമ്പ് ചെയ്യാനായി കൂടുതൽ ശക്തി ആവശ്യമായി വരുന്നതു കൊണ്ടുമാണ്.

വെരികോസ് വെയ്ൻ 80 % സ്ത്രീകളിലും 20 % പുരുഷന്മാരിലും കാണാറുണ്ട്. പുരുഷൻമാരിൽ പുകവലി, മദ്യപാനം എന്നിവയാണ് വെരികോസ് വെയ്ൻ ഉണ്ടാവാനുള്ള പ്രധാന കാരണങ്ങൾ. ഹോർമോണുകളുടെ വ്യതിയാനങ്ങൾ, പാരമ്പര്യം, ഗര്ഭധാരണത്തോടനുബന്ധിച് എന്നിവയാണ് സ്ത്രീകളിലെ വെരികോസ് വെയ്‌നിന്റെ പ്രധാന കാരണങ്ങൾ. അതുപോലെ ദീർഘ നേരം നിന്നു കൊണ്ടു ജോലി ചെയ്യുന്നവരായ അധ്യാപകർ, ട്രാഫിക് പോലീസ് എന്നിവരിലും ഈ അസുഖം കണ്ടുവരുന്നുണ്ട്.

അതുപോലെ പോഷകാഹാരം കുറവും, നാരടങ്ങിയ ആഹാരങ്ങൾ ഭക്ഷണത്തിൽ ഉൾപെടുത്താതിരിക്കുന്നതും വെരികോസ് വെയ്‌നിനു കാരണമാകാറുണ്ട്.സ്ക്ളീറോതെറാപ്പി, ലേസർതെറാപ്പി, വെയ്ൻ സ്ട്രിപ്പിങ്, എൻഡോ വീനസ് അബ്ലേഷൻ, ഫ്ലെബക്ടമി, എൻഡോസ്കോപ്പി വഴിയുള്ള ശസ്തക്രിയകൾ എന്നിവയാണ് വെരികോസ് വെയിനിൻ്റെ ചികിത്സാമാര്ഗങ്ങള്.

ഈ ചികിത്സാ മാര്ഗങ്ങള് എല്ലാം ചെയ്തുകഴിഞ്ഞിട്ടും വീണ്ടും വരുകയാണെങ്കിൽ, വെരികോസ് വെയ്നിനുള്ള കാരണമായി കണ്ടുവരുന്നത് ഫുഡ് അലര്ജിയാണ്. കാല് കറുത്ത് വരുക, ചൊറിച്ചിലുണ്ടാകുക, വൃണമാകുക, പൊട്ടിയൊലിക്കുക, നീരുവരുക, എന്നിവ പ്രോടീൻ അലര്ജി ഉള്ളവരിലാണ് പൊതുവെ കണ്ടുവരുന്നത്.

പ്രോടീൻ അലര്ജി ഉള്ളവർ ഇറച്ചി, മീൻ, മുട്ട, പാൽ, തൈര്, ചെറുപയർ, വൻപയർ, കടല, മുതിര, പരിപ്പ്, ഉഴുന്ന് മുതലായ പ്രോടീൻ അടങ്ങിയ ആഹാരങ്ങൾ കുറക്കണം. അരിയാഹാരങ്ങൾ, ഗോതമ്പ് ,പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ എന്നിവ ആഹാരത്തിൽ യഥേഷ്‌ടം ഉൾപ്പെടുത്താവുന്നതാണ്. ഇങ്ങനെ പ്രോടീൻ കുറച് മറ്റാഹാരങ്ങൾ ഉൾപ്പെടുത്തിയുള്ള ആഹാര ക്രമം സ്വീകരിക്കുകയാണെങ്കിൽ ഒരു പരുധി വരെ വെരികോസ് വെയ്ൻ ഉണ്ടാകുന്നത് നിയന്ത്രിക്കാം.വെരികോസ് വെയ്ൻ പൂർണമായി മാറുന്നതിനും വെരികോസ് വെയിന്റെ ചികിത്സാമാർഗങ്ങെളെ കുറിച്ചു വിശദമായി അറിയുന്നതിനും താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

Leave a Reply