പ്രോസ്റ്റേറ്റ് കാൻസർ, ഈ കാൻസർ എങ്ങനെ തിരിച്ചറിയാം.

ഇന്ന് വളരെ സാധാരണയായി കണ്ടുവരുന്ന ഒരു രോഗമാണ് പ്രോസ്റ്റേറ്റ് കാൻസർ. മൂത്രസഞ്ചിയ്ക്ക് കീഴെ കാണുന്ന ഗ്രന്ഥിയിൽ വരുന്ന കാൻസറാണിത് ഇത് പൊതുവെ 60 വയസ്സിൽ കൂടുതലുള്ളവർക്കാണ് കണ്ടു വരുന്നത്. എന്നാൽ ചിലർക്ക് 45 വയസ്സിന് ശേഷവും കാണാറുണ്ട്.

ഈ രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ മൂത്രം ഒഴിക്കുമ്പോൾ ബുദ്ധിമുട്ട്, മൂത്രത്തിലൂടെ രക്തം വരിക എന്നിവയാണ്. ഈ കാൻസറിന് തുടക്കത്തിൽ രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടാവില്ല. എന്നാൽ കൂടി വരുമ്പോഴാണ് ഈ ലക്ഷണങ്ങൾ കാണുകയുള്ളൂ.

ഇത് മുൻകൂട്ടി കണ്ടു പിടിക്കാൻ PSA(Prostate-specific- antigen) Test നടത്തുക. ഈ ടെസ്റ്റിൽ 0 മുതൽ 4 മുതൽ 6 വരെ വരാം. എന്നാൽ ആറിൽ കൂടിയാൽ പ്രോ സ്റ്റേറ്റ് കാൻസറായി മാറി എന്നു കാണാം. ഈ കാൻസർ വന്നു കഴിഞ്ഞാൽ പ്രോസ്റ്റേറ്റ് കാൻസർ റേഡിയേഷൻ വഴി കഴിച്ചു കളയാം. Keywhole ശസ്ത്രക്രിയ വഴി ഇത് മാറ്റിയെടുക്കാം.

എന്നാൽ ഇത് ബാധിച്ച് മറ്റ് അവയങ്ങളിൽ ബാധിച്ചാൽ ഇഞ്ചക്ഷനോ, വൃക്ഷണങ്ങൾ നീക്കം ചെയ്യുകയോ ചെയ്യേണ്ടതായി വരും. എന്നിട്ടും മാറുന്നില്ലെങ്കിൽ വലിയ ഇഞ്ചക്ഷനും, കീമോതെറാപ്പിയോ മറ്റോ ചെയ്യേണ്ടി വന്നേക്കാം. അതിനാൽ 50 വയസ് കഴിഞ്ഞ പുരുഷന്മാർ PSATest ചെയ്യുക.

കുടുംബത്തിൽ ആർക്കെങ്കിലും ഈയൊരു പ്രോസ്റ്റേറ്റ് കാൻസർ വന്നവരാണെങ്കിൽ നിർബന്ധമായും ചെയ്യുക. ഡോക്ടർ കിഷോർ ടി എ നൽകുന്ന ഉപകാരപ്രദമായ അറിവ് താഴെ കൊടുത്ത വീഡിയോ വഴി കേട്ട് നോക്കൂ.

Leave a Reply