ഹൃദയാഘാതം വരാതിരിക്കാൻ സ്വീകരിക്കേണ്ട കാര്യങ്ങൾ

ഹൃദ്രോഗികളുടെ എണ്ണം വളരെ അധികം കൂടി വരുന്ന ഒരു സാഹചര്യം ആണ് നിലവിൽ ഉള്ളത്.അതിനാൽ തന്നെ ഫലപ്രദമായി ഇവ പ്രതിരോധിക്കേണ്ടതും,വരാൻ ഉള്ള സഹസാഹര്യവും,വരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ,വന്നാൽ ചെയ്യേണ്ട ചികിൽസ മാര്ഗങ്ങൾ,ചികിത്സക്ക് ശേഷം ഉള്ള ജീവിതം എന്നിവ കൃത്യമായി തന്നെ മനസിലാക്കിയിരിക്കേണ്ടത് വളരെ അത്യാവശ്യം ആണ്.മേൽപ്പറഞ്ഞ കാര്യങ്ങൾ എന്തൊക്കെ ആണ് എന്നാണ് ഇവിടെ പറയുന്നത്.പല കാരണങ്ങൾ കൊണ്ട് ഹൃദയത്തിൽ ബ്ലോക്കുകൾ വരാൻ ഉള്ള സാധ്യത ഉണ്ട്.അതിനാൽ തന്നെ 40 വയസുള്ള ഒരു വ്യക്തിക്ക് ഹൃദയത്തിൽ ബ്ലോക്ക് ഉണ്ട് എന്ന് കേൾക്കുന്നത് ഇന്ന് വളരെ സാധാരണമായ ഒരു കാര്യം ആയി മാറിയിരിക്കുന്നു.

ഹൃദയത്തിൽ വരുന്ന ബ്ലോക്കിന്റെ പ്രധാന കാരണം കൊളസ്‌ട്രോൾ രക്തധമനികളിൽ അടിഞ്ഞു കൂടുന്നതിനാൽ ആണ്.ഹൃദയം കൃത്യമായി പ്രവർത്തിക്കാൻ ഉള്ള ഊർജം ലഭിക്കുന്നത് കൊറോണ ആർട്ടറികൾ എന്നറിയപ്പെടുന്ന രക്തക്കുഴലിൽ കൂടി വരുന്ന രക്തങ്ങൾ മുഖേന ആണ്.ഈ രക്ത ധാമികളിൽ ഉണ്ടാകുന്ന ബ്ലോക്ക് മൂലം ആണ് നെഞ്ച് വേദന അനുഭവപ്പെടുന്നത്.ബ്ലോക്ക് വർധിക്കുന്നത് മൂലം അത് ഹാർട്ട് അറ്റാക്ക് അഥവാ ഹൃദ്യയാഘാതം ആയി മാറുന്നു.തുടർന്നുള്ള സങ്കീര്ണതകളിൽ ഹാർട്ട് ഫെയിലുവർ അവസ്ഥ വരെ സംഭവിക്കാൻ സാധ്യത ഉണ്ട്.

നിലവിൽ ഡയബെറ്റിസ്,രക്താതിസമമര്ദം,കൊളസ്‌ട്രോൾ നില എന്നിവ കൂടുതലായി കാണുന്നതിനാൽ ഈ മൂന്ന് കാര്യങ്ങൾ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാക്കാൻ കാരണം ആയി പ്രവർത്തിക്കുന്നുണ്ട്.ഇത്തരത്തിൽ ഹൃദയത്തിൽ ഉണ്ടാകുന്ന ബ്ലോക്ക്,അതിലേക്ക് നയിക്കുന്ന കാരണങ്ങൾ എന്നിവ കൃത്യമായി മനസിലാക്കാനായി താഴെ നൽകിപ്പോയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ആസ്റ്റർ മിംസ് കോഴിക്കോടിലെ ലീഡ് സീനിയർ കാർഡിയോളജിസ്റ്റ് ഡോക്റ്റർ അനിൽ കുമാർ സംസാരിക്കുന്ന ചുവടെ ചേർത്തിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഈ വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് കമന്റ് ബോക്സ് പ്രയോജനപ്പെടുത്തുക.

Leave a Reply