ഗ്യാസ് വീട്ടിൽ ഉണ്ടെങ്കിൽ തീർച്ചയും ഇത് ചെയ്യുക

ഗ്യാസ് ഉപയോഗിക്കാത്ത വീടുകൾ ഇന്ന് ചുരുക്കമായിരിക്കും.എന്നാൽ ഉപയോഗിക്കുന്ന എല്ലാവരും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നത് എല്ലാവരും എന്നത് പരിശോധിക്കേണ്ട കാര്യം തന്നെ ആണ്.ഗ്യാസ് കുറ്റിയിലും എക്സ്പയറി തീയതി രേഖപെടുത്തിയിട്ടുണ്ടാകും എല്ലാവര്ക്കും ഇത് അറിയണമെന്നില്ല.ആദ്യം ഇത് എങ്ങനെ മനസിലാക്കാം എന്ന് നോക്കാം.ഗ്യാസ് കുറ്റിയുടെ മുകൾ ഭാഗത്തെ മൂന്ന് തൂണുകളിൽ ഇംഗ്ലീഷ് അക്ഷരണങ്ങളായ A,B ,C,D എന്ന അക്ഷരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടാകും,അതിനോടൊപ്പം ചില അക്കങ്ങളും രേഘപെടുത്തിയിട്ടുണ്ടാകും,18,19,20,21 എന്ന രീതിയിൽ രേഖപ്പെടുത്തിയിരിക്കുന്നത് കാണാൻ സാധിക്കും.

ഇതിലൂടെ എക്സ്പയറി തീയതി മനസിലാക്കുന്നത് എങ്ങനെ എന്ന് നോക്കാം.ഇതിൽ A എന്ന അക്ഷരം അർത്ഥമാക്കുന്നത് മാർച്ച് വരെയുള്ള മാസങ്ങൾ ആണ്,B ആണെങ്കിൽ ജൂണ് വരെയും,C ആണെങ്കിൽ സെപ്റ്റംബർ വരെ,D ആണെങ്കിൽ ഡിസംബർ വരെ എന്നതാണ് ഇത് അർത്ഥമാക്കുന്നത്.അത് പോലെ അക്കങ്ങൾ വർഷത്തെ ആണ് സൂചിപ്പിക്കുന്നത്.ഉദാഹരണത്തിന് A 19 എന്നാണെങ്കിൽ മാർച്ച് 2019 ആണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്.അതിനാൽ തന്നെ എക്സ്പയറി കഴിഞ്ഞ സിലിണ്ടർ ആണ് നിങ്ങൾക്ക് ലഭിക്കുന്നത് എങ്കിൽ ആ സിലിണ്ടർ സ്വീകരിക്കാൻ പാടില്ല.

കൂടുതൽ ആളുകളും സാധാരണയായി അടുക്കളയിൽ കൊണ്ട് വന്ന ശേഷമാകും ഗ്യാസ് തുറന്നു റെഗുലേറ്റർ .റെഗുലേറ്റർ കണക്ട് ചെയ്യുന്നത്. കണക്റ്റ് ചെയ്യാനായി ഇത്തരത്തിൽ തുറക്കുന്ന സമയത്തു ലീക് അഥവാ ചോർച്ച ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ആണ്.അതിനാൽ അടുക്കളയിൽ വെച്ച് തുറക്കാൻ പാടില്ല,കരണമെന്തെന്നാൽ അടുക്കളയിൽ തീ ഉണ്ടാക്കാൻ സാധ്യത കൂടുതലാണ്.മറ്റൊരു പ്രധാന കാര്യം സിലിണ്ടറിന് മുകളിലുള്ള അടപ്പ് സിലിണ്ടറിന് ഏതെങ്കിലും തരത്തിൽ ലീക്ക് ഉണ്ടാകുകയാണെങ്കിൽ അത് അടക്കാനുള്ള ഉപകരണം കൂടി ആണ്.എന്നാൽ കൂടുതൽ ആളുകളും ഇത് ശ്രദ്ധിക്കാതെ അടപ്പുകൾ വലിച്ചെറിയുന്ന സാഹചര്യം ഉണ്ടാകാറുണ്ട്.അത് ചെയ്യാൻ പാടുളളതല്ല.

ഇത് പോലെ തന്നെ ശ്രദ്ധിക്കാനുള്ള മറ്റു ചില കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം.മറ്റുള്ളവരിലേക്ക് എത്താനായി ഇത് ഷെയർ ചെയ്യൂ.അഭിപ്രായങ്ങളും നിർദേശങ്ങളും പ്രതീക്ഷിക്കുന്നു.