തോളിന്റെ കുഴ തെന്നൽ എങ്ങാനെ പരിഹരിക്കാം

വീഴ്ചയിലോ അല്ലെങ്കിൽ നിസാരപ്പെട്ട എന്തെങ്കിലും കാര്യം ചെയ്യുമ്പോൾ ,അല്ലെങ്കിൽ ചുഴലി പോലുള്ള അസുഖം വന്നിട്ട് ആ സമയത്തുള്ള പേശികൾ ഇളകുന്നത് കൊണ്ട് തെന്നി പോകുക എന്നിങ്ങനെ പലരീതിയിലാണ് കുഴ തെറ്റുന്നത്.ചിലപ്പോൾ അടുത്തുള്ളവർ തന്നെയായിരിക്കും കുഴ തെറ്റിയത് ഇടുന്നത്.ചിലരിൽ അനസ്‌തേഷ്യ നൽകിയിട്ട് കുഴ റെഡി ആകാറുണ്ട്.അത്പോലെ ശെരിയാക്കിയ ഷോൾഡറിന്റെ വേദന ചിലരിൽ പെട്ടന്ന് മാറുകയും ചെയ്യും.

എങ്കിലും ഇരുപത് വയസ്സിനു താഴെയുള്ളവർക്ക് കുഴ തെറ്റിയിട്ട് പെട്ടന്ന് മാറിയാൽ വീണ്ടും വരാൻ സാധ്യത കൂടുതലാണ്.കൂടുതൽ വഴക്കമുള്ള ഭാഗത്തായിരിക്കും വരിക .വയസ്സ് കൂടുന്നതനുസരിച്ചു കുഴകളൊക്കെ ഫ്ലെക്സിബിള് ആകും ഈ അവസരത്തിലാണ് കൂടുതൽ കുഴ തെറ്റാൻ സാധ്യതയുള്ളത്.തോളിന്റെ ചുറ്റുമുള്ള ലെബ്‌റം എന്നത് കീറിപോകുകയോ വിട്ട് പോയതിനു ശേഷം തിരിച്ചു ലെബ്‌റം പഴയത് പോലെയാകാത്തത് കൊണ്ടാണ് വീണ്ടും കുഴ തെറ്റുന്നത്.

കീ ഹോൾ സർജറിയിലൂടെയാണ് ലെബ്‌റമിനെ അതിന്റെ സ്ഥാനത്തു വെച് കൊടുക്കുന്നത്. ചില അവസരണങ്ങളിൽ കൊഴ തെന്നാതെ തന്നെ വേദന വരും ഉദാഹരണത്തിന് ബോൾ എറിയുമ്പോൾ ,നീന്തുമ്പോൾ ,സ്മാഷ് ചെയ്യുന്ന അവസരത്തിലോക്കെ ഉണ്ടാകാം.ഇതിനും കീഹോൾ സർജറി നടത്താറുണ്ട്. പ്രായം അനുസരിച്ചാണ് സർജിക്കൽ ആയി ട്രീറ്റ് ചെയ്യണോ വേണ്ടേ എന്ന് തീരുമാനിക്കുന്നത്.എം ആർ ഐ സ്കാൻ ചെയ്തിട്ടാണ് ഇത് തീരുമാനിക്കുന്നത്.

അത് പോലെ ചെറുപ്പക്കാരിലൊക്കെ ഓപ്പറേഷൻ ചെയ്ത കഴിഞ്ഞാലേ ഒരു ക്വാളിറ്റി ഓഫ് ലൈഫ് ഓഫർ ചെയ്യാൻ കഴിയുള്ളു.കൂടുതൽ അറിയാൻ ഡോക്റ്ററുടെ വീഡിയോ പൂർണമായും കാണുക.

Leave a Reply