ശരീരത്തിൽ കാൽസിയം കുറഞ്ഞാൽ

ശരീരത്തിന്റെ സാധാരണ രീതിയിൽ ഉള്ള മുന്നോട്ട് പോക്കിന് വളരെ അത്യാവശ്യം ഉള്ള ഒരു മൂലകം ആണ് കാൽസ്യം.എന്നാൽ കാൽസ്യം ശരീരത്തിൽ കുറഞ്ഞാൽ അതുണ്ടാക്കുന്ന മാറ്റങ്ങൾ എന്തൊക്കെ ആണ് എന്നും,ഇത് മൂലം ഉള്ള ബിദ്ധിമുട്ടുകൾ എന്തൊക്കെ ആണ് എന്നും,മറ്റു രോഗലക്ഷങ്ങൾ എന്തൊക്കെ ആണ് എന്നും,കാൽസ്യത്തിന്റെ കുറവ് മൂലം ഉള്ള ഇത്തരം ബുദ്ധമുട്ടുകൾ എങ്ങനെ മറികടക്കാം എന്നുമാണ് ഇവിടെ പറയുന്നത്.അസ്ഥികളുടെ ഉറപ്പിന് വേണ്ടിയും,അവയുടെ പ്രവർത്തനത്തിന് വേണ്ടിയും,എല്ലുകളുടെ വളർച്ചക്ക് വേണ്ടിയുമാണ് കാൽസിയം എന്ന മൂലകം ഉപയോഗിക്കപ്പെടുന്നത്.

കാൽസ്യം ഏറ്റവും കൂടുതൽ ആവശ്യമായുള്ള ജീവിത പ്രായം എന്നത് 8 വയസ് മുതൽ 20 വയസ് വരെ ആണ്.എല്ലിന്റെയും,ശരീരത്തിന്റെ വളർച്ചക്കായി കാൽസിയം ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നതും 8 വയസ് മുതൽ 20 വയസ് വരെ ഉള്ള പ്രായത്തിൽ ആണ്.കൂടാതെ ഗർഭിണികൾക്കും ശരീരത്തിൽ കാൽസിയത്തിന്റെ ആവശ്യം കൂടുതൽ ആണ്.സാധാരണ ജീവിതത്തിനായി ഒരു മനുഷ്യൻ 1000 മില്ലിഗ്രാം കാൽസിയം ആവശ്യമാണ്.8 വയസ് മുതൽ 20 വയസ് വരെ ഉള്ളവർക്ക് 1300 ഗ്രാം കാൽസ്യവും,ഗർഭിണികൾക്ക് 1200 മില്ലി ഗ്രാം കാൽസിയവും ആണ് ആവശ്യമുള്ളത്.

സാധാരഗതിയിൽ ഭക്ഷണത്തിൽ നിന്നും ശരീരത്തിന് ആവശ്യമായ കാൽസിയം ആഗിരണം ചെയ്യാനായി വിറ്റാമിൻ ഡി എന്ന മൂലകത്തിന്റെ സഹായം ആവശ്യമാണ്.അതിനാൽ വൈറ്റമിൻ ഡി യുടെ അഭാവം ഉണ്ടെങ്കിലും കാൽസ്യത്തിന്റെ കുറവ് ശരീരത്തിൽ അനുഭവപ്പെടാറുണ്ട്.ഉന്മേഷകുറവ്,ക്ഷീണം ഉണ്ടാകൽ,മസിലുകൾ കോച്ചി പിടിക്കുക,ജോയിണ്റ്റ്‌കളിൽ വേദന അനുഭവപ്പെടുക,മടങ്ങിയ ജോയിന്റുകൾ നിവർത്താൻ ബുദ്ധിമുട്ട് ഉണ്ടാകുക,ജോയിന്റുകയിൽ വേദന,മുടി കൊഴ്ച്ചിൽ,ഓർമശക്തി കുറയൽ,നഖത്തിന്റെ കേടുപാടുകൾ,ഉറക്കമില്ലായ്മ, തുടങ്ങിയ കാൽസ്യത്തിന്റെ കുറവ് മൂലം ഉള്ള ബുദ്ധിമുട്ടുകളെ എങ്ങനെ നേരിടാം എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന ഡോക്റ്റർ ഹിഷാം ഹൈദർ വണ്ടൂരിന്റെ വീഡിയോ ചുവടെ നൽകിയിരിക്കുന്നു പൂർണമായും കാണുക.സംശയങ്ങൾ അഭിപ്രായങ്ങൾ എന്നിവ കമന്റിൽ പ്രതീക്ഷിക്കുന്നു.

Leave a Reply