കാൻസർ ലക്ഷണങ്ങൾ

ശരീരത്തിൽ ഉണ്ടാകുന്ന ഒരു കാരണവശാലും അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങളെ കുറിച്ചാണ് ഈ പോസ്റ്റിൽ പറയുന്നത്.ഈ ലക്ഷണങ്ങൾ രണ്ടു ആഴ്ച മുതൽ മൂന്ന് മാസം വരെ നീണ്ടു നിൽക്കുകയാണ് എങ്കിൽ തീർച്ചയായും ഒരു ഡോക്റ്ററെ കാണിച്ചിരിക്കണം. .അത്തരത്തിൽ ഉള്ള ചില ലക്ഷണങ്ങൾ ഏതൊക്കെ ആണ് എന്ന് നോക്കാം.ആദ്യത്തെ ലക്ഷണം രക്തക്കുറവ് ആണ്.എന്തൊക്കെ കഴച്ചിട്ടും,ഏതൊക്കെ ടോണിക് എടുത്തിട്ടും ശരീരത്തിലെ രക്തക്കുറവ് എന്ന പ്രശനം പൂർണമായി പരിഹരിക്കപ്പെടുന്നില്ല എങ്കിൽ തീർച്ചയായും ഡോക്റ്ററിനെ സമീപിക്കേണ്ടത് വളരെ അത്യാവശ്യം ആണ്.

കൂടാതെ ചുമച്ച ഉടൻ പുറംതള്ളപ്പെടുന്ന കഫത്തിൽ കാണപ്പെടുന്ന രക്തത്തിന്റെ അംശം ഒരു മാസത്തിൽ കൂടുതൽ ഇത്തരത്തിൽ ഉണ്ടാകുന്നു എങ്കിൽ തീർച്ചയായും ഡോക്റ്ററെ കാണേണ്ടതാണ്.മൂത്രം ഒഴിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും,മൂത്രമൊഴിച്ച് ഉടനെ തന്നെ വീണ്ടും മൂത്ര ശങ്ക അനുഭവപ്പെടുന്ന സാഹചര്യം,തുടർച്ചയായ വയറിളക്കം,അല്ലെങ്കിൽ തുടർച്ചയായ മലം മുറുക്കം,തൊലിപ്പുറത്ത് പതുതായി വരുന്ന മറുക് രൂപത്തിൽ ഉള്ള അടയാളങ്ങൾ ക്രമേണ വലുതായി വരുന്ന സാഹചര്യം,ശബ്ദം കുറഞ്ഞു വരികയും,ശബ്ദത്തിലെ ഘാംഭീര്യം നഷ്ടപ്പെടുക,തുടർച്ചയായി മാലത്തിൽ രക്തം കാണുക,അല്ലെങ്കിൽ കറുത്ത മലം പോകുക എന്നീ ലക്ഷണങ്ങൾ തുടർച്ചയായി ഉണ്ടാക്കുകയാണ് എങ്കിൽ തീർച്ചയായ്യും ഡോക്റ്ററെ കാണുക.

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ എല്ലാം കാൻസറുമായി ബന്ധപ്പെട്ടയാണ്.ഭയപ്പെടേണ്ട ലക്ഷണങ്ങൾ അല്ല നിരവധി കാൻസർ ലക്ഷണങ്ങളിൽ ചിലത് മാത്രം.അതിനാൽ കാൻസർ ആകാം അല്ലാതിരിക്കാം.ഇത്തരം ലക്ഷങ്ങൾ ഉള്ളവർ ശ്രദ്ധിക്കേണ്ടതും,ശ്രദ്ധിക്കേണ്ട മറ്റു ലക്ഷണങ്ങൾ എന്നിവ മനസിലാക്കനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഇതുമായി ബന്ധപ്പെട്ട്ട നിങ്ങളളുടെ സംശയങ്ങൾക്കായി കമന്റ് ബോക്സ് പ്രയോജനപ്പെടുത്താം.

Leave a Reply