ഫാറ്റി ലിവർ എന്ന അസുഖത്തിന്റെ കാരണങ്ങളും രോഗലക്ഷങ്ങളും

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുകയും കരൾ കോശങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റി ലിവർ.കരൾ വീങ്ങുകയും കോശം ദ്രവിക്കുകയും ചെയ്യുന്ന ഫാറ്റി ലിവർ എന്ന അസുഖത്തിന്റെ കാരണങ്ങളും രോഗലക്ഷങ്ങളെ കുറിച്ചുമാണ് വിവരിക്കാൻ പോകുന്നത്.നിലവിലുള്ള ജീവിത ശൈലിയിൽ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ സാധ്യത കൂടുതൽ ആണ്.ബോംബയിൽ നിന്നുള്ള പഠനം അനുസരിച് മുപ്പത് ശതമാനം ആളുകളിൽ ഈ അസുഖം കാണപ്പെടുന്നുണ്ടെന്നാണ്.

പ്രധാനമായും നാല്പത് മുതൽ അൻപത് വയസ്സിനു ഇടയിൽ ഉള്ളവർക്ക് കൂടുതൽ ഫാറ്റി ലിവർ ഉണ്ടാകുന്നത്.പ്രധനപ്പെട്ട കാരണം ഫാസ്റ്റ് ഫുഡ് കഴിക്കുക ,വ്യായാമത്തിന്റെ കുറവ് മുതലായവയാണ് . .കൊഴുപ്പ് അടിഞ്ഞുകൂടിയവർ . കൊളസ്‌ട്രോൾ ഉള്ളവർ ,അമിതമായ തടി ഇവർക്കാണ് കൂടുതലായും ഫാറ്റി ലിവർ ഡിസീസ് ഉണ്ടാകുന്നത്.ഫാറ്റി ലിവർ എന്ന അസുഖം ഉടനെ പ്രശ്നമുണ്ടാക്കുന്നിള്ള എങ്കിലും കുറെ കാലങ്ങൾ കഴിഞ്ഞു ലിവർ സിറോസിസ് പോലുള്ള കരളിന് സ്ഥായിയായ അസുഖം ഉണ്ടാക്കും.

പ്രത്യക്ഷത്തിൽ രോഗ ലക്ഷണങ്ങൾ കാണാറില്ല മറിച്ചു അസുഖം കൂടുതൽ മോശമാകുമ്പോഴാണ് രോഗലക്ഷണങ്ങൾ കാണിക്കുന്നത്.അതിനാൽ ഫാറ്റി ലിവർ ഉണ്ടോയൊന്നു പരിശോധിച്ചു നേരത്തെ തന്നെ പ്രീക്വേഷൻ നടത്തേണ്ടതാണ്.ലിവറിന്റെ ഭാഗത്തു ഭാരം അല്ലെങ്കിൽ വേദന തോന്നുക എന്നതാണ് പ്രധാന ലക്ഷണങ്ങൾ.ഹെൽത്ത് ചെക്കപ്പ് പോലുള്ള പാക്കേജിലൂടെ അല്ലെങ്കിൽ ലിവർ ഫംക്‌ഷൻ ടെസ്റ്റ് നടത്തിയാൽ ഫാറ്റി ലിവർ എന്ന അസുഖമുണ്ടോ എന്നറിയാം.

ഫാറ്റി ലിവർ രണ്ടായി തരാം തിരിച്ചിരിക്കുന്നു.ഒന്ന് കൊഴുപ്പ് കരളിൽ നിറയുന്നു എന്നതാണ്. ഇതിനു പ്രത്യേക രോഗലക്ഷണം കാണിക്കില്ല.ഇതിനേക്കാൾ ഗൗരവമായ രണ്ടാമത്തെ അവസ്ഥയാണ് ലിവറിനു നീർക്കെട്ട് വരുന്നത്.ഈ അവസ്ഥയാണ് വളർന്നു സിറോസിസ് പോലുള്ള രോഗം വരുന്നത്.ചികിത്സ നടത്തേണ്ടത് എങ്ങനെയെന്നാൽ പല കാരണങ്ങൾ കൊണ്ട് അസുഖം വരുന്നതിനാൽ കാരണങ്ങൾ മനസിലാക്കി അതിനെ ചികിൽസിക്കുക.

ജീവിത ശൈലി ആഹാരക്രമം എന്നിവ നിയന്ത്രിക്കുക എന്നതാണ് കൊഴുപ്പ് കരളിൽ നിറയാതിരിക്കാനുള്ള പരിഹാരം.പല മരുന്നുകൾ ഫാറ്റി ലിവർ ഡിസീസിനു ഉണ്ടെങ്കിലും കുറഞ്ഞ കാലത്തേക്കുള്ള ആശ്വാസം മാത്രമായിരിക്കും മരുന്നുകൾ നല്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വീഡിയോ കാണുക.

Leave a Reply