ശ്വാസകോശ അർബുദം മനസിലാക്കിയിരിക്കുക

ലോകമെമ്പാടും ഉള്ള കാൻസറുകളിൽ വളരെ അധികമായി കാണുന്ന അർബുദം ആണ് ശ്വാസകോശ കാൻസർ.ഇന്ത്യയിൽ ഏകദേശം 65000 ത്തോളം ശ്വാസകോശഅർബുദ രോഗികൾ ഓരോ വർഷവും പുതിയതായി ഉണ്ടാകുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.അത്ര തന്നെ ആളുകൾ ഈ രോഗം മൂലം ഓരോ വർഷവും മരണപ്പെടുന്നു എന്നും കണക്കുകൾ സൂചിപ്പിക്കുന്നു.ശ്വാസകോശത്തിലെ കോശങ്ങളിലെ വളർച്ചവ്യത്യാസം കൊണ്ട് ഇൻഫാകുന്ന അസുഖം ആണ് ശ്വാസകോശ അർബുദം.ശ്വാസകോശ അർബുദം വരാനുള്ള കാരണം,രോഗ ലക്ഷണം എന്തൊക്കെ ആണ് എന്ന കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത്.

ആഴ്ചകളോളം മാറാത്ത ചുമ, കഫത്തെ ചോരയുടെ അംശം കാണുക,ശ്വാസം വലിയക്കുമ്പോഴും,ചുമക്കുമ്പോഴും ഉണ്ടാകുന്ന നെഞ്ച് വേദന,വിശപ്പില്ലായ്മ,ശരീരഭാരം കുറയൽ,ക്ഷീണം അനുഭവപ്പെടൽ, എന്നിവയാണ് സാധാരണ രോഗലക്ഷണങ്ങൾ.തുടർന്ന് രോഗം മറ്റു ശരീരഭാഗംങ്ങളിലേക്കും പടർന്ന് കഴിഞ്ഞാൽ മറ്റു സ്ഥലങ്ങളിലേക്കും വേദന പടരാൻ ഉള്ള സാധ്യത തള്ളി കളയാൻ സാധിക്കില്ല.കരളിലേക്ക് പടർന്ന് കഴിഞ്ഞാൽ മഞ്ഞപ്പിത്തം പോലുള്ള സങ്കീര്ണതകൾക്ക് അത് കാരണമാകുകയും ചെയ്യും.കൂടാതെ തലച്ചോറിലേക്ക് ആണ് പകരുന്നത് എങ്കിൽ തലവേദന, തല കറക്കം,ശര്ധിക്കുക തുടങ്ങിയ സങ്കീർണതകൾ ആകും ഉണ്ടാകുക.

ശ്വാസകോശ അർബുദം ഉണ്ടാകാനുള്ള പ്രധാന കാരണം ആയി വിലയിരുത്തപ്പെടുന്നത് പുകവലി ആണ്.ശ്വാസകോശ അർബുദം മൂലം ഉള്ള മരണത്തിന്റെ പ്രധാന കാരണം പുകവലി തന്നയാണ്.ശ്വാസ കോശ അർബുദത്തിന്റെ ഏറ്റവും അപകടകരമായ ലക്ഷണങ്ങളും,പ്രതിരോധിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്നിവയെ കുറിച്ച് ആസ്റ്റർ മെഡിസിറ്റി ഓങ്കോളജിസ്റ്റ് ഡോക്റ്റർ അശോക് വിവരിക്കുന്ന വീഡിയോ ചുവടെ ചേർത്തിരിക്കുന്നു.ആരോഗ്യ സംബന്ധമായ ഉപകാരപ്രദമായ ഇത്തരം അറിവുകൾ നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യാൻ മറക്കാതിരിക്കുക

Leave a Reply