കുടൽ കാൻസർ ലക്ഷണങ്ങൾ

അന്നനാളം മുതൽ മലകുടൽ വരെ ഉള്ള ഭാഗങ്ങളിൽ വരുന്ന അര്ബുദങ്ങളുടെ പൊതുവായ ലക്ഷണങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാം,കഴിക്കുന്ന ഭക്ഷണം വായിൽ നിന്നും ആമാശയത്തിൽ എത്തിക്കുന്ന കുഴൽ ആണ് അന്ന നാളം.എന്നാൽ അന്ന നാളത്തിൽ വരുന്ന കാന്സറുകളുടെ ലക്ഷണങ്ങളിൽ ആദ്യത്തേത് ഡിസ്ഫെജിയ അഥവാ ഭക്ഷണം ഇറക്കാൻ ഉള്ള ബുദ്ധിമുട്ട് ആണ് പ്രധാന ലക്ഷണം,അതിനൊപ്പം ഭക്ഷണം അന്നനാളത്തിൽ തങ്ങി നിൽക്കുന്നു എന്ന തോന്നൽ,ഇറങ്ങാത്ത ഭക്ഷണം ചര്ധിക്കുക,വേദന,ഭക്ഷണം തടഞ്ഞിരിക്കൽ,രക്തം ഛർദിക്കൽ,മലം കറുത്ത് പോകൽ,ശബ്ദ വ്യത്യാസം,സംസാരത്തിനിടയിൽ തനിയെ ശബ്ദം കുറഞ്ഞു പോകുക,പുറം വേദന, എന്നവയാണ്.

എല്ലാ കുടൽ അന്നനാള അര്ബുദങ്ങളുടെയും പ്രധാന ലക്ഷണം വിശപ്പില്ലാമായും,ഭാരം കുറയൽ തുടങ്ങിയവയാണ്.ന്യൂമോണിയ,ശ്വാസകോശ അണുബാധ എന്നിവ ഭക്ഷണം ശ്വാസകോശത്തിലേക്ക് പോകുന്നത് മൂലം സംഭവിക്കാം.ആമാശയത്തിലെ കാൻസറിന്റെ ലക്ഷണങ്ങൾ എന്തൊക്കെ ആണ് എന്ന് നോക്കാം.കുറച്ച് കഴിക്കുമ്പോൾ തന്നെ ഭക്ഷണം മതി എന്ന് തോന്നുക,വയർ വേദന,രക്തം ഛർദിക്കൽ,കറുത്ത മലം, എന്നിവ ആമാശയത്തിൽ കാൻസർ ഉണ്ടാകുന്നതിന്റെ ലക്ഷങ്ങൾ ആണ്.അത് പോലെ തന്നെ ചെറുകുടലിൽ ഉണ്ടാകുന്ന കാൻസറിന് കാര്യമായ ലക്ഷണങ്ങൾ ഒന്നും ഉണ്ടാകില്ല.

കുടൽ ചുരുങ്ങുക എന്നതാണ് ചെറുകുടലിൽ ഉണ്ടാകുന്ന കാൻസറിന്റെ പ്രധാന ലക്ഷണം.കാരണം കണ്ടു പിടിക്കാൻ സാധിക്കാത്ത രീതിയിൽ ഹീമോഗ്ലോബിൻ കുറയുക,കറുത്ത മലം പോകുക,വയർ സ്തംഭനം ഉണ്ടാകൾ തുടങ്ങിയവയാണ്.ഇത്തരത്തിൽ അന്നനാളം മുതൽ മലാശയം വരെ ഉള്ള കാന്സറുകളുടെ ലക്ഷണങ്ങൾ ചികത്സ തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാനായി ഡോക്ടർ മനോജ് കെ അയ്യപ്പത്ത് സംസാരിക്കുന്നത് താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.വളരെ ഉപകാരപ്രദമായ ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കാം.

Leave a Reply