അമിത അഹങ്കാരമുള്ളവരുടെ പത്ത് ലക്ഷണങ്ങൾ

ഒരാളുടെ മുഖഭാവം നോക്കി ഒരിക്കലും അഹങ്കാരി ആണെന്ന് പറയാൻ കഴിയില്ല.മുഖഭാവം എന്നത് ഒരാളുടെ മനസികാവസ്ഥക്ക് അനുസരിച്ചാണ്.അഹങ്കാരമുള്ളവരുടെ പത്തുലക്ഷണങ്ങൾ വിവരിക്കാം.ഒന്നാമതായി മറ്റുള്ളവർക്ക് ഏത്ര കഴിവുണ്ടെങ്കിലും താഴ്ത്തി കെട്ടാൻ ശ്രമിക്കും.നിനക്കൊന്നും പറ്റില്ല ,നീ ചെയ്യുന്നത് ശെരിയല്ല എന്തെങ്കിലും കുറ്റങ്ങൾ പറഞ്ഞു ആളുകളെ ചവിട്ടി താഴ്ത്താൻ ശ്രമിക്കുന്നു എന്നതാണ് പ്രധാന ലക്ഷണം .

രണ്ടാമത്തേത് മറ്റുള്ളവർ എന്ത് പറഞ്ഞാലും കേൾക്കാൻ മനസ്സ് കാണിക്കില്ല.സ്വന്തം അഭിപ്രായങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ എപ്പോഴും ശ്രമിക്കും. ഞാൻ പറയുന്നതാണ് ശെരി എന്ന ഉൾതോന്നലുകൾ വെച്ചാണ് പറയുന്നത്.മൂന്നാമതായി മുതിർന്നവർ അല്ലെങ്കിൽ തന്നെക്കാൾ ബഹുമാനം അർഹിക്കുന്നവരിൽ വിരൽ ച്ചുണ്ടി സംസാരിക്കലാണ്.ഉദാഹരണമായി അച്ഛൻ ,അധ്യാപകൻ ,നാട്ടിലുള്ള ഗുരുവിനോട് ,അമ്മയോട് ദേഷ്യപ്പെട്ടു വിരൽ ചൂണ്ടി സംസാരിക്കൽ പോലെ.

നാലാമതായി അടുത്ത ബന്ധങ്ങൾ ഉള്ളവരെ ചീറ്റ് ചെയ്യുക.ഉദാഹരണത്തിന് അടുത്ത ബന്ധുക്കൾ അല്ലെങ്കിൽ വിശ്വസിച്ചു കൂടെ കൊണ്ട് നടക്കുന്ന ബിസിനസ്സ് പാട്ണറിനെ വഞ്ചിക്കുക.കാമുകിയാണെങ്കിലും ഭാര്യ ആണെങ്കിലും അവരെ ചതിച് ഒഴിവാക്കുക എന്ന മെന്റാലിറ്റി ഉണ്ടാകുക.അഞ്ചാമതായി ചെറിയ വിമർശനം പോലും സഹിക്കാൻ കഴിയില്ല.പെട്ടന്ന് ദേഷ്യം വരികയും എതിർക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നതായി കാണാം.

അത് ഉപദേശിക്കാൻ അർഹത ഉള്ള ഒരാളാണ് പറഞ്ഞതെങ്കിലും ശെരി.ആറാമതായി എല്ലാവരും എന്നെ ബഹുമാനിക്കണം എല്ലാവരും എന്റെ കീഴിലാണെന്ന മെന്റാലിറ്റി ഉണ്ടാവുകയും തദവസരത്തിൽ ആരെങ്കിലും അങ്ങനെ ബഹുമാനം കൊടുത്തില്ലെങ്കിൽ അയാളെ ഈഗോ ഹാർട് ചെയ്ത് ദേഷ്യം വരികയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നതായി കാണാം.പണമോ സൗന്ദര്യമോ പോലുള്ളത് കൊണ്ട് ഉണ്ടാകുന്ന അഹങ്കാരമാണ് മറ്റുള്ളവർ ബഹുമാനിക്കണം എന്നത് .

ഏഴാമതായി മറ്റുള്ളവരെ ചൂഷണം ചെയ്യാൻ ഒരു മടിയോ എംപതിയോ കുറ്റബോധമോ ഉണ്ടാകില്ല.ഉദാഹരണമായി കീഴ്ഉദ്യോഗസ്ഥനാണെങ്കിൽ പരമാവധി ആയാളെ ജോലി ചെയ്യിപ്പിച്ചു പരമാവതി ചൂഷണം ചെയ്യും.എട്ടാമതായി പൊതുവായ ഒരു മീറ്റിങ്ങിലോ അല്ലെങ്കിൽ രണ്ടുപേർ സംസാരിക്കുമ്പോൾ തടസം സൃഷ്ട്ടിച് സംസാരിക്കുക. ഉദാഹരണമായി നീ അവിടെ നില്ക് ഞാൻ പറയട്ടെ എന്നത് പോലെ എന്ത് പറയുകയാണെങ്കിലും ഞാൻ പറയട്ടെ ഞാൻ ചെയ്യട്ടെ എന്നിങ്ങനെ അവസരങ്ങൾ ഇല്ലാതെ സംസാരിക്കും .

കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ കാണുക..

Leave a Reply