വൃക്ക രോഗത്തിന്റെ ലക്ഷണങ്ങൾ

വൃക്ക രോഗികളുടെ എണ്ണം വർധിച്ച് വരുന്ന ഒരു കാലം ആയതിനാൽ വൃക്ക രോഗത്തിന്റെ ലക്ഷണൽ ഓരോ ആളുകളും മനസിലാക്കിയിരിക്കേണ്ടത് വളരെ അത്യാവശ്യം ആണ്.ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പ്രായമുള്ള 100 ആളുകളിൽ 13 പേരും രോഗിയുടെ അറിവോടെയോ അല്ലാതെയോ വൃക്ക രോഗം ഉള്ളവരാണ്.മരണ സാധ്യത കൂടുതൽ ഉള്ള അസുഖം ആണ് വൃക്കരോഗങ്ങൾ.ശരീരത്തിലെ മറ്റു അവയവങ്ങളുടെ സുഗമമായ പ്രവർത്തനത്തിനുള്ള ആന്തരിക പരിതസ്ഥിതി നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്ന ഒരു ജോഡി അവയവങ്ങൾ കൂടി ആണ് വൃക്കകൾ.

ശരീരത്തിലെ രക്തം മുഴുവൻ ശുദ്ധി ആക്കാനും,ജലാംശം കൃത്യമായി നിയന്ത്രിക്കാനും,രക്തസമ്മർദം കൃത്യമായി നിലനിർത്തുക,ശരീരത്തിലെ മാലിന്യങ്ങൾ ആയ യൂറിയ,ക്രിയാറ്റിൻ,ആസിഡുകൾ,അമ്ലങ്ങൾ എന്നിവ പുറംതള്ളാനും,ശരീരത്തിനാവശ്യമായ വിറ്റാമിൻ ഡി,കാൽസിയം,ഫോസ്ഫറസ്,എന്നിവയുടെ ഒക്കെ നിർമാണവും,സംരക്ഷണവും നിയന്ത്രിക്കുന്ന ഒരു ജോഡി അവയവങ്ങൾ ആണ് വൃക്കകൾ.കിഡ്‌നിയിൽ ഉല്പാദിപ്പിക്കപ്പെടുന്ന റെനിൻ എന്ന ഹോർമോൺ ആണ് ശരീരരക്തസമമർദം കൃത്യമായി നിലനിർത്താൻ സഹായിക്കുന്നത്.

കിഡിനി രോഗത്തിന്റെ ലക്ഷണങ്ങൾ,ചികിത്സകൾ തുടങ്ങിയ കാര്യങ്ങൾ കൂടുതൽ വ്യക്തമായി സംസാരിക്കാൻ കേരളത്തിലെ ആദ്യ കിഡ്‌നി രോഗ വിദഗ്ദൻ ആയ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റ് ഡോക്റ്റർ തോമസ് മാത്യു എന്താണ് പറയുന്നത് എന്ന് ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കണ്ടു മനസിലാക്കുക.വളരെ ഉപകാരപ്രദമായ ഈ വിവരം നിങ്ങളുടെ പ്രിയപെട്ടവരിലേക്കും എത്തിക്കുക.

Leave a Reply