നഖത്തിൽ,മുടിയിൽ ചർമത്തിൽ ഈ മാറ്റങ്ങൾ നിങ്ങൾക്കുണ്ടോ??

ശരീരത്തിന്റെ ആരോഗ്യവും ഉന്മേഷവും കൃത്യമായി നിലനിർത്തുന്നതിന് ശരീരത്തിൽ പ്രോട്ടീനിന്റെ അളവ് കൃത്യമായിരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു ഘടകം ആണ്.എന്നാൽ ശരീരത്തിന് ആവശ്യമായ നിലയിൽ ഉള്ള പ്രോടീൻ കിട്ടുന്നുണ്ടോ എന്നുള്ള കാര്യം അധികം ആരും ശ്രദ്ധിക്കുക പോലും ചെയ്യാത്ത കാര്യമാണ്.ഉദാഹരണത്തിന് പ്രാതലിനു ഇഡ്ഡലിയും സാമ്പാറും ആണ് എങ്കിൽ ഇഢലിയിൽ ഉള്ള ഉഴുന്നിൽ മാത്രമാണ് പ്രോടീൻ ഉള്ളത്.ഉച്ചക്കുള്ള ചോർ ഇലക്കറികൾ,മീൻ കറികൾ,പാചകക്കറികൾ,ഇതിൽ ആകെ പ്രോട്ടീൻ ഉള്ള ഭക്ഷ്യ വസ്തു മീൻ മാത്രമാണ്.

ഇനി രാത്രിയിലെ ഭക്ഷണവും ഏകദേശം ഈ രീതിയിൽ തന്നെ ഉള്ളവയാണ്.ഇത്തരതിൽ പ്രോട്ടീൻ അളവ് വളരെ കുറവ് മാത്രം ആണ് ഭക്ഷണത്തിൽ നിന്നും ലഭിക്കുന്നത് എങ്കിൽ സ്വാഭാവികമായും പ്രോട്ടീനിന്റെ അളവ് ശരീരത്തിൽ പതുക്കെ പതുക്കെ കുറയാൻ ഇത് കാരണമാകുന്നു.ചെറിയ അളവിൽ ഉള്ള പ്രോട്ടീനിന്റെ കുറവ് ശരീരത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാറില്ല,എന്നാൽ ഗണ്യമായ കുറവ് ശരീരത്തിലെ പ്രോട്ടീനിൽ ഉണ്ടാക്കുകയാണ് എങ്കിൽ അത് ഗുരുതരമായ പല രോഗങ്ങൾക്കും കാരണമാകും.ആരോഗ്യമുള്ള ഒരു വ്യക്തിയിൽ ശരീരഭാരത്തിന്റെ ഓരോ കിലോക്കും 0.9 ഗ്രാം വീതം പ്രോട്ടീൻ ആവശ്യം ആണ്.

അതിനർത്ഥം 65 മുതൽ 70 കിലോഗ്രാം ഭാരം ഉള്ള ഒരു പുരുഷന് ഒരു ദിവസം 55 മുതൽ 58 ഗ്രാമ പ്രോട്ടീൻ ശരീരത്തിന് ആവശ്യം ഉണ്ട്.55 മുതൽ 60 കിലോഗ്രാം ഭാരം ഉള്ള ഒരു സ്ത്രീക്ക് ദിവസം 45 ഗ്രാമിൽ പ്രോട്ടീൻ ആവശ്യമാണ്.എന്നാൽ 20 മുതൽ 25 ഗ്രാം പ്രോട്ടീൻ പോലും ഒരു ദിവസം നമ്മുടെ നാട്ടിൽ ഉള്ള ആളുകൾക്കു ലഭിക്കുന്നില്ല എന്നതാണ് മറ്റൊരു സത്യം.ഇങ്ങനെ വരുമ്പോൾ ഉണ്ടാകുന്ന പ്രോട്ടീനിന്റെ കുറവിന് ശരീരം നൽകുന്ന ലക്ഷങ്ങൾ എന്തൊക്കെ ആണ് എന്ന് നോക്കാം.ഈ ലക്ഷണങ്ങൾ ആദ്യം തന്നെ തിരിച്ചറിഞ്ഞാൽ ഭക്ഷണത്തിലൂടെ തന്നെ ഈ പ്രശനം പരിഹരിക്കാൻ സാധിക്കുന്നതാണ്.

ഏറ്റവും പ്രധാനമായുള്ള 10 ലക്ഷണങ്ങളിൽ ആദ്യത്തേത് മുടിയിഴയിൽ,നഖത്തിൽ,തൊലിയിലും ഉണ്ടാകുന്ന മാറ്റങ്ങൾ ആണ്.ആരോഗ്യം കുറഞ്ഞു മുടി നേർത്തതാകുക,മുടി വളരെ വേഗം പൊട്ടിപോകുക,മുടിയുടെ അഗ്രം പിളർന്ന് പോകുക,തൊലിയിൽ വരൾച്ച അനുഭവപ്പെടുക,നഖങ്ങളുടെ ആരോഗ്യം കുറയുക,നഖത്തിന്റെ നിറത്തിൽ ഉണ്ടാകുന്ന വ്യത്യാസം തുടങ്ങിയവയാണ്.പ്രൊട്ടീൻ കുറവ് മൂലം ശരീരം കാണിക്കുന്ന മാറ്റ് ലക്ഷണങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന ഡോക്റ്റർ രാജേഷ് കുമാറിന്റെ വീഡിയോ പൂർണമായും കാണുക.

Leave a Reply