ഗ്ലവ്സ് തയാറാക്കാം,ഉപയോഗിച്ച് കളയുന്ന കിറ്റുകൾ ഉപയോഗിച്ച്

കുറച്ചു ദിവസങ്ങൾ മുൻപ് വരെ നമ്മുടെ ജീവിതത്തിന്റെ ഭാഗം അല്ലാതിരുന്ന പലതും ഇന്ന് ശീലങ്ങളായി പരിണമിച്ചിരിക്കുന്നു എന്നത് ഒരു വാസ്തവം തന്നെ ആണ്.അതിൽ ചിലതാണ് മാസ്‌ക്കുകളും,സാനിട്ടേയ്‌സറുകളും,അത് പോലെ ചിലർക്കെങ്കിലും ഗ്ലാവ്സും.എന്നാൽ അത്യാവശ്യത്തിന് ഉപയോഗിക്കാൻ കഴിയുന്ന ഒരു ഗ്ലവ്സ് വീട്ടിൽ തന്നെ തയാറാക്കാൻ കഴിഞ്ഞാൽ അതൊരു നേട്ടം തന്നെ ആണ് എന്നത് തർക്കം ഇല്ലാത്ത സംഗതി ആണ്.അത്തരത്തിൽ ഉള്ള ഒരു ഗ്ലവ്സ് നിർമാണം ആണ് ഇവിടെ പറയുന്നത്.

ആദ്യമായി ചെയ്യേണ്ടത് ഒരു സാധാരണ വെള്ള പേപ്പർ എടുത്തു കയ്യുടെ അളവിനായി കൈ വെച്ച ശേഷം ഒരു പേന ഉപയോഗിച്ച് കയ്യുടെ രൂപം വരച്ചെടുക്കുക.ഇങ്ങനെ വരക്കുമ്പോൾ ഒരു പേനയുടെ അളവ് വിട്ടു വേണം ഓരോ വിരലുകളും വരയ്ക്കാൻ.താഴെയായി നൽകിയിരിക്കുന്ന വീഡിയോ കാണുമ്പൊൾ അത് കൃത്യമായി മനസിലാകും.അളവെടുത്തു കൈ പത്തിക്ക് താഴെ 6 സെന്റിമീറ്റർ നീളവും,3 സെന്റിമീറ്റർ വീതിയും അളവായി എടുക്കുക.ശേഷം അത് കൃത്യമായി ഒരു കത്രിക ഉപയോഗിച്ച് മുറിച്ചെടുക്കുക.

അടുത്ത ഘട്ടം ഒരു കിറ്റ് എടുക്കുക എന്നതാണ്,കിറ്റിന്റെ പിടിക്കുന്ന ഭാഗവും,താഴ് ഭാഗവും കത്രിക ഉപയോഗിച്ച് മുറിച്ചു കളയുക.ശേഷം ഒരു ടു സൈഡ് ടേപ്പ് ഉപയോഗിച്ച് അതിന്റെ നടുക്ക് ഉള്ളിലുള്ള ഭാഗം ഒട്ടിക്കുക.അത് പോലെ തന്നെ ഈ ടു സൈഡ് ടേപ്പുകൾ നേരത്തെ തയാറാക്കി വെച്ചിരിക്കുന്ന കയ്യുടെ അച്ചിന്റെ ഓരോ വിരലുകളിലും ഒട്ടിക്കുക.ശേഷം അത് വൃത്തിയായി കിറ്റിൽ ഒട്ടിക്കുക,തുടർന്ന് കിറ്റിന്റെ ബാക്കി ഭാഗം കത്രിക ഉപയോഗിച്ച് മുറിക്കുക.

തുടർന്ന് ചെയ്യണ്ട കാര്യങ്ങൾ മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക.നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് എത്താനായി ഷെയർ.എങ്ങനെ തയാറാക്കാം എന്ന് മനസിലാക്കാനായി വീഡിയോ കാണാം.