സങ്കൽപിപ്പിക്കാനാകാത്ത ലാഭത്തിൽ ഉള്ളി കൃഷി ചെയ്യാം

വളരെ അധികം ആവശ്യം ഉളള ഒരു പച്ചക്കറി ആണ് ഉള്ളി.എന്നാൽ നല്ലൊരു ശതമാനം ഉള്ളികളും നമുക്ക് ലഭിക്കുന്നത് കേരളത്തിന് പുറത്തു കൃഷി ചെയ്തവയായിരിക്കും.എന്നാൽ വളരെ എളുപ്പത്തിൽ കൃഷി ചെയ്യാൻ സാധിക്കുന്ന ഒരു പച്ചക്കറി ആണ് ഉള്ളി.മാത്രമല്ല കാര്യമായ കേടുപാടുകൾ സംഭവിച്ചു നശിച്ചു പോകാൻ സാധ്യത കുറവുള്ള ഒന്ന് കൂടി ആണ് ഉള്ളി.മറ്റൊരു പ്രധാന ഗുണം എന്തെന്നാൽ 60 ദിവസം കൊണ്ട് വിളവെടുക്കാൻ സാധിക്കുന്ന ഒന്നു കൂടി ആണ് ഉള്ളി കൃഷി.അതിനാൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന കൃഷി ആണ് ഉള്ളി.

ഒരു ഉള്ളി നടുന്നത് വഴി അതിൽ നിന്നും എട്ടു മുതൽ പത്തു വരെ ഉള്ളികൾ ലഭിക്കുന്നതാണ്.സാധാരണ വീട്ടിൽ വാങ്ങുന്ന ചുവന്നുള്ളി മതിയാകും നടാനുള്ള വിത്തിനാവശ്യമായ ഉള്ളി എടുക്കാൻ.ഉള്ളി കൃഷിയിൽ മാത്രമല്ല ഏതു കൃഷിയിൽ ആയാലും ഏറ്റവും ആരോഗ്യമുള്ള വിത്ത് തന്നെ ആയിരിക്കണം നടനായി ഉപയോഗിക്കാനുള്ളത്.അതിനാൽ നല്ല തുള്ളികൾ നടനായി തിരഞ്ഞെടുക്കുക,ചീഞ്ഞതും,പൊളിഞ്ഞതും ഒക്കെ ഒഴിവാക്കി വലിയ ഉള്ളികൾ എടുക്കുക.അടുത്ത ഘട്ടം ഉള്ളി നടുക എന്നതാണ്.ചാണകവും മണ്ണും ഏകദേശം ഒരേ അളവിൽ എടുത്തു ഒരു ചെടിച്ചട്ടിയിൽ പോട്ടിങ് മിക്സ്ചറും ഒരുമിച്ചു നിറക്കുക.ചെടി ചട്ടി തന്നെ വേണമെന്നില്ല ഗ്രോ ബാഗിലും ഇത്തരത്തിൽ തയ്യാറാക്കാവുന്നതാണ്.

നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം ഉള്ളിയുടെ വേര് ഉള്ള ഭാഗം താഴെയായി മണ്ണിൽ നിർത്തി പകുതി മുകളിൽ നിൽക്കുന്ന രീതിയിൽ ഉള്ളി വിത്തുകൾ നടുക.ശേഷം നട്ട ഉള്ളി നനച്ചു കൊടുക്കുക.അത്യാവശ്യം നന്നായി തന്നെ നനക്കുക.വളരെ പെട്ടെന്ന് തന്നെ മുള വരും.ചുറ്റും വളരുന്ന കളകൾ പറിച്ചു കളയാനും ശ്രദ്ധിക്കേണ്ടതാണ്.തുടർന്ന് ഉള്ളി കൃഷിക്കായി ചെയ്യേണ്ടുന്ന കാര്യങ്ങൾ മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാം.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റുകളായി അറിയിക്കുക.