മൂക്കിനുള്ളിൽ ഉണ്ടോ ഈ ലക്ഷണം

മൂക്കിന്റെ രണ്ടു വശത്തായി കാണപ്പെടുന്ന 4 സെറ്റ് ചെറിയ അറകൾ ആണ് സൈനസുകൾ.തലയോട്ടിയിലുള്ള ഈ അറകൾ മൂക്കിന്റെ രണ്ടു വശത്തതുമായി ചെറുതായി തുറക്കുന്നു.മൂക്കിന്റെ ഉൾ ഭാഗത്ത് ഉള്ള മുക്കോസ എന്ന പേരുള്ള ചർമം മൂക്കിലും മേൽപ്പറഞ്ഞ അറകളിലും ഉണ്ട്.ശ്വസിക്കുമ്പോൾ ഉണ്ടാകുന്ന പൊടി മറ്റു മാലിന്യങ്ങൾക്കെതിരെ മ്യുകോസ പ്രതികരിക്കുന്നു.ശരീരത്തിന്റെ സാധാരണ പ്രതിരോധ ശക്തിയുടെ ഭാഗം ആയിട്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.അതിനാൽ ഇത്തരത്തിൽ മാലിന്യം മുക്കോസായിൽ അടിയുമ്പോൾ അത് പുറന്തള്ളാനായി ആ വ്യക്തി തുമ്മുകയും,ശേഷം ഒന്നോ രണ്ടോ തുള്ളി മൂക്കിൽ നിന്നും ഒരു ദ്രാവകം ഒലിച്ചു വരികയും ചെയ്യുന്നു.

എന്നാൽ ഇത് സ്ഥിരമായി സംഭവിക്കുകയാണ് എങ്കിൽ സ്ഥിരമായി മൂക്കൊലിപ്പ് ഉണ്ടായി ജലദോഷം ആയി ഇത് മാറുന്നു.ഇതിനെ അല്ലെർജിക് രൈനൈറ്റിസ് എന്ന് പറയുന്നു.അലർജി മൂലം പ്രശ്നം ഉള്ള ഒരു വ്യക്തി കൃത്യമായി ചികിത്സ തേടിയുള്ള എങ്കിൽ മൂക്കിനുള്ളിലെ ചർമമായ മ്യുകോസ വീർത്ത് വരികയും,ക്രമേണ ദശ ആയി രൂപപ്പെടുകയും ചെയ്യുന്നു.ഇത് സൈനസുകളിൽ നിന്നും വളർന്നു മൂക്കിലേക്കും ക്രമേണ എത്തുന്നുതിനാൽ സൈനസ് മൂക്കിലേക്ക് തുറക്കുന്ന വാതിൽ ഭാഗങ്ങൾ അടഞ്ഞു പോകുന്ന കാരണത്താൽ സൈനസുകൾക്കുള്ളിൽ നീർക്കെട്ട് ഉണ്ടാകുന്നു.

ഇങ്ങനെ പഴുപ്പ് ആയി മാറുന്ന ഈ നീർക്കെട്ടിനെ ആണ് സൈനസൈറ്റിസ് എന്ന് പറയുന്നത്.മൂക്കടപ്പ്,മൂക്കൊലിപ്പ്,തല വേദന,മുഖം വേദന,പഴുപ്പ് ആയി മാറുമ്പോൾ പനി ആയി മാറുന്നു.ഇതിന്റെ കൂടുതൽ രോഗലക്ഷണവും,ചികിത്സാരീതിയും മനസിലാക്കാനായി കൺസൽട്ടൻറ് ഇ എൻ ടി ആയ ഡോക്റ്റർ അനൂപ് ചന്ദ്രന്റെ വിശദീകരണം അടങ്ങുന്ന വീഡിയോ താഴെ ചേർത്തിരിക്കുന്നു.പൂർണമായും കണ്ടു മനസിലാക്കാം.വളരെ ഉപകാരപ്രദം ആയ ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്ക് എത്തിക്കാം.

Leave a Reply