കഴുത്തിലും ശരീരഭാഗങ്ങളിലും കാണുന്ന ഉണ്ണികൾ ഉണ്ടാകാൻ കാരണമെന്ത്. ഡോക്ടർ വിശദീകരിക്കുന്നത് കേട്ടുനേക്കു.

മുഖത്തായാലും ശരീരത്തിലായാലും കണ്ടു വരുന്ന ഏതൊരു സ്കിൻ പ്രോബ്ലവും പലർക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇന്ന് ഇവിടെ വിശദീകരിക്കുന്നത് അത്തരമൊരു സ്കിൻ പ്രോബ്ലമാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അലട്ടുന്ന പ്രശ്നമാണിത്.

കഴുത്തിലും ശരീരത്തിൻ്റെ പല ഭാഗങ്ങളിലും കണ്ടു വരുന്ന ഒന്നാണ് സ്കിൻ ടാഗുകൾ അല്ലെങ്കിൽ ഉണ്ണികൾ. ഇത് പൊതുവെ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ലെങ്കിലും സൗന്ദര്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണ്. ഈ ഒരു ഉണ്ണി ഉണ്ടാവുന്നത് പൊതുവെ 30 വയസൊക്കെ കഴിയുമ്പോഴാണ്. ചിലർക്ക് പാരമ്പര്യമായി വരുന്നതായി കാണാം. എന്നാൽ ചിലർക്ക് രക്തത്തിൽ ഇൻസുലിൻ്റെ അളവ് കൂടുമ്പോഴും ഇത്തരം സ്കിൻ ടാഗുകൾ കാണാറുണ്ട്.

കൂടാതെ ഗർഭാവസ്ഥയിൽ സ്ത്രീകളിൽ ഹോർമോൺ വ്യത്യാസം വരുമ്പോൾ ഇങ്ങനെ ഉണ്ണികൾ വരുന്നതായി കാണാം. അമിതവണ്ണമുള്ളവരിലും ഈ ഉണ്ണികൾ വരുന്നതാണ്. 18 വയസ്സുള്ള കുട്ടികൾക്കും അമിതവണ്ണമുണ്ടെങ്കിൽ ഇത്തരം ഉണ്ണികൾ പ്രത്യക്ഷപ്പെടാറുണ്ട്. ഇങ്ങനെ ബുദ്ധിമുട്ടുന്നവർ കൃത്യമായി വ്യായാമം ചെയ്ത് വണ്ണം കുറയ്ക്കാൻ ശ്രമിക്കുക. അപ്പോൾ ഈ ഉണ്ണികൾ വരുന്നത് കുറയുന്നത് കാണാം.

ഈ ഉണ്ണികൾ വന്ന് കഴിഞ്ഞാൽ നീക്കം ചെയ്യാൻ ഡോക്ടറുടെ നിർദേശപ്രകാരം ഉണ്ണിയിൽ നൂൽ കെട്ടി നീക്കം ചെയ്യാവുന്നതാണ്. കൂടാതെ മെഡിക്കൽ സ്റ്റോറിൽ ലഭിക്കുന്ന ഡ്രൈ ഐസ് ഉപയോഗിച്ച് ഫ്രീസ് ചെയ്ത് നശിപ്പിക്കാം. ഇതു കൂടാതെ വീട്ടിലുള്ള സാധനങ്ങൾ കൊണ്ടും നമുക്ക് ഇത് നീക്കം ചെയ്യാം.

ചെറുനാരങ്ങയുടെ നീര് പഞ്ഞിയിൽ മുക്കി ഉണ്ണിയുടെ പുറത്ത് വച്ച് തുടർച്ചയായി അഞ്ചാറ് ദിവസം വയ്ക്കുന്നതും ഉണ്ണികൾ കൊഴിഞ്ഞു പോവുന്നത് കാണാം. അതുപോലെ ആപ്പിൾ സിഡർ വിനഗർ പഞ്ഞിയിൽ മുക്കി അഞ്ചാറ് ദിവസം രാത്രി കിടക്കുമ്പോൾ വയ്ക്കുമ്പോൾ ഈ ഉണ്ണികൾ കൊഴിഞ്ഞു പോവും.

എന്നാൽ ഡയബറ്റീസ് ഉള്ളവരും, സ്കിൻ പ്രോബ്ലം ഉള്ളവരും സ്വയം ചികിത്സ നടത്തരുത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം പരിഹാരം കണ്ടെത്തുക. ഹോമിയോ മരുന്നുകൾ ഈ ഉണ്ണികൾ കൊഴിഞ്ഞു പോവുന്ന മരുന്നുകൾ ലഭ്യമാണ്. ഇത്തരം പ്രശ്നം അലട്ടുന്ന നിരവധി പേർ ഉണ്ടാവാം. അതിനാൽ ഡോക്ടർ രാജേഷ് കുമാറിൻ്റെ ഈ വീഡിയോ കണ്ടു നോക്കൂ.

Leave a Reply