പാമ്പ് കടിയേറ്റാൽ ഉടനെ ചെയ്യേണ്ട കാര്യങ്ങൾ.

ഇന്ത്യയിൽ പൊതുവെ ഒരു വർഷത്തിൽ അമ്പതിനായിരത്തോളം ആളുകൾ മരണപ്പെടുന്നുവെന്നാണ് പൊതുവെയുള്ള കണക്ക്. പൊതുവെ നമ്മുടെ രാജ്യത്ത് 290 ൽ പരം വിഭാഗത്തിൽപ്പെട്ട പാമ്പുകൾ ഉണ്ട്. ഈ വിഭാഗത്തിൽ പൊതുവെ 90 ശതമാനത്തോളം പാമ്പുകൾ വിഷമില്ലാത്തവ ആണ്. പൊതുവെ ഇന്ത്യയിൽ ജനങ്ങൾ മരണപ്പെടുന്നത് നാല് വിഭാഗം പാമ്പുകൾ കടിച്ചാണ്.

മൂർക്കൻ, അണലിയുടെ വിഭാഗത്തിലുള്ള രണ്ട് പാമ്പുകൾ, ശംഖു വരയൻ തുടങ്ങിയവയാണ് പൊതുവെ മനുഷ്യനിൽ മരണകാരണത്തിന് ഇടയാക്കുന്നത്. ഒരാളെ പാമ്പ് കടിച്ചു കഴിഞ്ഞാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് എന്തൊക്കെ ചെയ്യാൻ പാടില്ലെന്ന് നോക്കാം. പാമ്പുകടിയേറ്റ ഭാഗത്ത് മുറിവുണ്ടാക്കി രക്തം വാർത്തു കളയാറുണ്ട്. അത് ചെയ്യാൻ പാടില്ലാത്ത കാര്യമാണ്.

അതുപോലെ ചിലർ കടിച്ച ഭാഗത്ത് സക്ക് ചെയ്ത് രക്തം പുറത്തെടുക്കാറുണ്ട്, അതുപോലെ മുറിവേറ്റ ഭാഗത്ത്ഐസ് വച്ച് കൂട്ടിവയ്ക്കുക, അതുപോലെ പാമ്പുകടിയേറ്റത്തിൻ്റെ മുകളിലായി തുണികൊണ്ട് ശക്തിയായി കെട്ടി വയ്ക്കും, ഇതൊക്കെ പൊതുവെ പലരും ചെയ്യുന്ന കാര്യങ്ങളാണ്. എന്നാൽ ഇതൊന്നും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ്.

പാമ്പ് കടിയേറ്റ ഭാഗത്ത് സോപ്പിട്ട് വൃത്തിയാക്കി കഴുകി എടുക്കുക, പാമ്പ് കടിയേറ്റ ഏറിയ ഒരു വടി വച്ച് ക്രെയ്പ്പ് ബാൻ്റെജ് വച്ച് അനക്കാത്ത രീതിയിൽ ലൂസായി കെട്ടുക. ശേഷം നല്ല ചികിത്സ ലഭിക്കുന്ന ഹോസ്പിപിറ്റലിൽ എത്തിക്കുക. ഹോസ്പിറ്റലിൽ എത്തിയ ശേഷം ഏത് പാമ്പ് കടിച്ചാലും പാമ്പുകടിയേറ്റ ആളുടെ രക്ത പരിശോധനയും, ക്ലിനിക്കൽ സയൻസും നോക്കിയ ശേഷം വല്ല വ്യത്യാസവും കണ്ടാൽ ആൻറി വെനം കൊടുക്കുന്നതായിരിക്കും.

അതിനാൽ പാമ്പുകടിയേറ്റ വ്യക്തികളെ പ്രാധമിക ശുശ്രൂഷ നൽകി ഹോസ്പിറ്റലിൽ എത്തിച്ച് ആൻറിവെനം നൽകി കഴിഞ്ഞാൽ പാമ്പുകടിയേറ്റ വ്യക്തികളെ രക്ഷപ്പെടുത്താൻ സാധിക്കുമെന്ന് ഡോക്ടർ അമൽജോസ് താഴെ കൊടുത്ത വീഡിയോയിൽ വിശദീകരിക്കുന്നു.

Leave a Reply