പാമ്പ് കടിയേറ്റാൽ ആദ്യം ചെയ്യണ്ട 3 കാര്യങ്ങൾ.

പാമ്പ് ഒരു മനുഷ്യനെ കടിച്ചാൽ അത്‌ മരണത്തിൽ കലാശികും എന്ന കാര്യത്തിൽ ആർക്കും സംശയം ഇല്ലാത്ത കാര്യം ആണ്. പല ആളുകളും ഇതിന് പല തരത്തിൽ ഉള്ള പൊടികൈകളും പെട്ടന്ന് ചെയ്യണ്ട അടിയന്തര ചികിത്സകളും ഒക്കെ പറഞ്ഞിട്ടുണ്ട്. പാമ്പ് കടിച്ച ഉടനെ തന്നെ അടിയന്തര ചികിത്സ ലാഭിച്ചാൽ അപകടം ഒഴിവാക്കാൻ കഴിയും. വിഷം ഉള്ളിലേക്ക് പടരാൻ ഉള്ള അവസരം നൽകുമ്പോൾ ആണ് അത്‌ അപകടത്തിലേക്ക് എത്തുന്നത്. ഇതിനെ കുറിച്ച് ഡോക്ടർ പറയുന്നത് ഇങ്ങനെ ആണ്.

പാമ്പ് കടിയേക്കുമ്പോൾ ചിലപ്പോൾ വിഷം ബാധിക്കുന്നത് നമ്മുടെ ശരീരത്തിന്റെ രക്തത്തെ ആണ്. മറ്റു ചിലപ്പോൾ നേരിട്ട് വിഷം ബാധിക്കുന്നത് ശരീരത്തിന്റെ ഞരമ്പുകളെ ആണ്.വിഷം രക്തത്തെ ബാധിച്ചാൽ ശരീരം കാണിക്കുന്ന ആദ്യ ലക്ഷണം രക്‌തസ്രേവം ആയിരിക്കും. അത്‌ മൂക്കിൽ കൂടിയോ ശരീരത്തിന്റെ ഏത് ഭാഗത്തൂടെയോ ആകാം.എന്നാൽ ഞരമ്പിനെ ആണ് വിഷം ബാധിച്ചത് എങ്കിൽ ശരീരം കാണിക്കുന്ന ആദ്യ ലക്ഷണം നടക്കാൻ ഉള്ള ബുദ്ധിമുട്ട് ശ്വാസതടസം എന്നിവ ആണ്.

അണലി പോലുള്ള പാമ്പ് കടിച്ചാൽ അതിന്റെ വിഷം ബാധിക്കുന്നത് രക്തത്തെ ആണ്. എന്നാൽ മൂർഖൻ പോലുള്ള വിഷം കൂടുതൽ ഉള്ള പാമ്പുകളുടെ വിഷം ഞരമ്പുകളെ ആണ് ബാധിക്കുന്നത്.ഇതിന്റെ വിഷം അകത്തു ചെന്നാൽ കണ്ണു തുറക്കാൻ സാധിക്കാതെ വരിക, ശരിരത്തിലെ പേശികളുടെ ബലക്കുറവ് എന്നിവയ്ക്ക് കാരണം ആകുന്നു.ഇതൊക്കെ ആണ് പാമ്പ് കടിയേറ്റൽ ഉടൻ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങളിൽ കൂടി മനസിലാക്കാൻ പറ്റും ഏത് പാമ്പ് ആണ് കടിച്ചത് എന്ന്.

പാമ്പ് കടിയേറ്റാൽ ഉടനെ ചെയ്യണ്ട കാര്യം കടിയേറ്റ ശരീരഭാഗം അനക്കാതെ വയ്ക്കുക എന്നതാണ്.അവിടെ എന്തേലും ഉപയോഗിച്ച് കെട്ടി വയ്ക്കുക.ഒരു കാരണവശാലും ആ കെട്ട് മുറുക്കി കെട്ടാൻ പാടില്ല.ആ കെട്ട് അഴിച്ചാൽ ഉടനെ പെട്ടന്ന് വിഷം ശരീരത്തിലേക്ക് ബാധിക്കും.കൂടാതെ മുറിവിന് താഴെ ഉള്ള മസിലുകൾക്കും അത്‌ ദോഷകരം ആണ്.എത്രയും പെട്ടന്ന് രോഗിയെ ആശുപത്രിയിൽ എത്തിക്കുക. പാമ്പ് കടിയേപറ്റി ഡോക്ടർ തേജസ്‌ പറയുന്ന വാക്കുകൾ കേൾകാം…

Leave a Reply