നിങ്ങൾ കൂർക്കം വലിക്കാറുണ്ടോ.കൂർക്കം വലി മാറാൻ ഇങ്ങനെ ചെയ്തു നോക്കു.

ഉറങ്ങുമ്പോൾ ചിലർക്ക് ഉണ്ടാവുന്ന അവസ്ഥയാണ് കൂർക്കംവലി. രാത്രിയിൽ ഉറങ്ങുമ്പോൾ കൂടെ കിടന്നുറങ്ങുന്നവർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണിത്. കൂർക്കം വലി ഒരു രോഗമാണോ, പ്രശ്നമാണോ എന്നൊക്കെ എങ്ങനെ തിരിച്ചറിയാം. നമ്മൾ ഉറങ്ങുമ്പോൾ ശരീരത്തിലെ മസിലുകൾ റിലാക്സാവുന്നതു പോലെ തൊണ്ട കുഴിയിലെ മസിലുകളും റിലാക്സാവും.

അപ്പോൾ മസിലുകൾക്കുണ്ടാവുന്ന വൈബ്രേഷനാണ് കൂർക്കം വലിയായി വരുന്നത്. അമിതവണ്ണവും, മദ്യപാനവും, പുകവലിയും, സ്ലീപിംങ് പിൽസ്, അലർജി രോഗങ്ങൾ ഉള്ളവർ എന്നിവരിലാണ് പൊതുവെ ഇങ്ങനെ കൂർക്കം വലി കണ്ടുവരുന്നത്. വല്ലപ്പോഴും കൂർക്കം വലിക്കുന്നവർക്ക് വലിയ ആരോഗ്യ പ്രശ്നം ഉണ്ടാക്കില്ല.എന്നാൽ എപ്പോഴും ഈ കൂർക്കം വലി ഉണ്ടെങ്കിൽ അവർക്ക് സ്ലീപ് അപ്പ്നിയ കാരണമാവാം.

അവർ ഉറങ്ങികൊണ്ടിരിക്കുമ്പോൾ കൂർക്കം വലിച്ചുകൊണ്ടിരിക്കുമ്പോൾ ഓക്സിജൻ കിട്ടാത്ത അവസ്ഥ വരുന്നു. പിന്നീട് ഉണർന്നശേഷം വീണ്ടും ഉറങ്ങുകയാണ് ഇങ്ങനെയുള്ളവർ ചെയ്യുന്നത്. അതിനാൽ ഡോക്ടറെ കണ്ട് ഇങ്ങനെയുള്ളവർ സ്ലീപ് ടെസ്റ്റുകൾ നടത്തി ചികിത്സ ലഭ്യമാക്കാവുന്നതാണ്. പലരിലും ഈ പ്രശ്നം ഉണ്ടാക്കുന്നത് അമിതവണ്ണമാണ്.

അമിതണ്ണം കുറഞ്ഞാൽ ഒരു പരിധി വരെ കൂർക്കം വലിക്ക് നല്ല വ്യത്യാസം കാണാൻ സാധിക്കും. അതുപോലെ അലർജി ഉള്ളവരിൽ ഇങ്ങനെ കൂർക്കം വലി കണ്ടുവരാറുണ്ട്. അതിനാൽ നിർബന്ധമായും ആവശ്യത്തിനുള്ള വെള്ളം കുടിക്കുക. ഉറങ്ങുന്നതിന് മുമ്പ് ചൂടുവെള്ളം കുടിച്ച് കിടക്കാൻ ശ്രമിക്കുക. അതുപോലെ റൂമിൽ പൊടിപടലങ്ങൾ ഉണ്ടെങ്കിൽ അത് ക്ലീനാക്കി വയ്ക്കുക.

അതുപോലെ ഫുഡ് അലർജി ഉണ്ടെങ്കിൽ ഇങ്ങനെ വരാൻ സാധ്യതയുണ്ട്. അതിനാൽ നിങ്ങൾക്ക് ചേരാത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക.കുട്ടികൾക്കും ഇന്ന് കൂർക്കം വലി കണ്ടു വരുന്നുണ്ട്. അതിനാൽ നിങ്ങൾക്ക് കൂർക്കം വലി വരാൻ കാരണമെന്താണെന്ന് കണ്ടെത്തി ചികിത്സ തിരഞ്ഞെടുക്കുക. ഡോക്ടർ രാജേഷ് കുമാറിൻ്റെ കൂർക്കം വലി വരുന്നതിൻ്റെ കാരണങ്ങളെ കുറിച്ചുള്ള വീഡിയോ കേട്ട് നോക്കാം.

Leave a Reply