നിങ്ങൾ ഇടയ്ക്കിടെ ടെൻഷൻ അടിക്കുന്നവരാണോ. ഡോക്ടർ പറയുന്ന ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക.

നിത്യജീവിതത്തിൽ ടെൻഷനില്ലാത്തവർ ആരും തന്നെയുണ്ടാവില്ല. എന്നാൽ അതൊക്കെ പല കാരണങ്ങൾ കൊണ്ടാവാം. അത് കുറച്ച് കഴിയുമ്പോൾ മാറും. അങ്ങനെ പലപ്പോഴും നമുക്ക് ടെൻഷൻ അനുഭവപ്പെടാറുണ്ട്. എന്നാൽ ചിലർക്ക് നിസാര കാര്യങ്ങൾ പോലും ടെൻഷനടിക്കുന്നവർ ഉണ്ട്. അവർ എപ്പോഴും ടെൻഷനടിച്ചു കൊണ്ടിരിക്കും.

ആരെങ്കിലും എന്തെങ്കിലും പറയുന്നതു കേൾക്കുമ്പോൾ എനിക്കും ആ അസുഖമുണ്ടെന്ന് കരുതി പല ആശുപത്രികളിൽ കയറി ഇറങ്ങുന്നവർ ഉണ്ട്. ഇപ്പോഴുള്ള പല രോഗങ്ങളും എനിക്ക് ഉണ്ടെന്ന് കരുതി വളരെയധികം ടെൻഷനടിക്കും. ഇന്ന് ഏതൊരാൾക്കും ഈയൊരു അവസ്ഥ വരാം. ചിലക്ക് ടി വി യിലും മറ്റും ഡോക്ടർമാർ പല രോഗങ്ങളെ കുറിച്ചും അറിവുകൾ പകരുമ്പോൾ അത് തനിക്കുണ്ടെന്ന് തോന്നും. ചിലർക്ക് ഇങ്ങനെ മാസത്തിൽ ഒരിക്കലെങ്കിലും വരുന്നുണ്ടെങ്കിൽ അത് പാനിക്ക് അറ്റാക്കാണ്.

എന്നാൽ ഇത് ദിവസവും ഒരിക്കൽ വരുന്നുണ്ടെങ്കിൽ പാനിക്ക് ഡിസോർഡർ എന്നു പറയുന്നു. ഈ രോഗം ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ ചിലപ്പോൾ ഇവർ മദ്യം, പുകവലി എന്നിവയിലേക്ക് കടക്കും. ചിലർ ഈ കാര്യങ്ങൾ ശ്രദ്ധിക്കാതിരുന്നാൽ പിന്നെ അത് ഡിപ്രഷനിലേക്ക് കടക്കാം.

ചിലർക്ക് ആത്മഹത്യ ചെയ്യണമെന്ന് തോന്നും. അതിനാൽ ഇത്തരം അവസ്ഥ തോന്നുന്നുണ്ടെങ്കിൽ നിർബന്ധമായും ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.ഡോക്ടർ രാജേഷ് കുമാർ നൽകുന്ന ഈ വിവരം താഴെ കൊടുത്ത വീഡിയോ വഴി മനസിലാക്കാം.

Leave a Reply