കോവിഡ് 19 : ലോക്ക് ടൗൺ ,എമർജൻസി പാസ് / യാത്ര സത്യവാങ്മൂലം ലഭിക്കാനായി ഇത് ചെയ്യുക

കൊറോണ എന്ന മഹാമാരിയിൽ നിന്നും നാടിനെ രക്ഷിച്ചു നിർത്തുക എന്നത് നമ്മൾ ഒരുത്തരുടേയും ഉത്തരവാദിത്തം ആണ്.അതിനായി നിരവധി പദ്ധതികൾ സർക്കാർ ആവിഷ്കരിച്ചു കഴിഞ്ഞിരിക്കുന്നു.അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സോഷ്യൽ ഡിസ്റ്റൻസിങ് അഥവാ സാമൂഹ്യ വ്യാപനം തടയൽ എന്നത് തന്നെ ആണ്.അതിനായി ലോക്ക് ടൗണും യാത്ര വിലക്കും എല്ലാം ഏർപ്പെടുത്തിയിരിക്കുന്ന ഈ സമയത്തു അത്യാവശ്യം യാത്ര ചെയ്യാൻ വേണ്ടിയുള്ള സത്യവാങ്മൂലം,വെഹിക്കിൾ പാസ് തുടങ്ങിയവ ഓൺലൈൻ ആയി അപേക്ഷിക്കാനുള്ള സംവിധാനം ഏർപ്പെടുത്തിയിരിയ്ക്കുകയാണ്.കേരള പോലീസ് ന്റെ ഫെയ്സ്ബൂക് പേജ് വഴി ഇതിനായി ചെയ്യണ്ട രീതിയും മാനദണ്ഡവും ഒക്കെ കൃത്യമായി പറയുന്നുണ്ട്.

സൈബർ ടോം നോഡൽ ഓഫീസർ എ ഡി ജി പി മനോജ് എബ്രഹാം ന്റെ നേതൃത്വത്തിൽ ഉള്ള സൈബർ ടോമിന്റെ വിദഗ്ധ സംഘം ആണ് ഈ ഓൺലൈൻ സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുന്നത്. സത്യവാങ്മൂലം,എമർജൻസി പാസ് എന്നി രണ്ടു വിഭാഗങ്ങൾ ആണ് ലഭ്യമായ സംവിധാനങ്ങൾ. വളരെ അത്യാവശ്യമായ ഘട്ടങ്ങളിൽ മാത്രം യാത്ര ചെയ്യാനായി ഉള്ള സത്യവാങ്മൂലം ഓൺലൈനിൽ ലഭിക്കാനായി പേര്,മേൽവിലാസം,ഫോട്ടോ,ഒപ്പ്,ഐ ഡി,പോകേണ്ടതും തിരിച്ചു വരേണ്ടതുമായ സ്ഥലം,തീയതി,സമയം,മൊബൈൽ നമ്പർ തുടങ്ങിയവ നൽകി സത്യവാങ്മൂലത്തില് അപേക്ഷ സമർപ്പിക്കണം.സത്യവാങ്മൂലം അംഗീകരിച്ചാലും,നിരസിച്ചാലും നൽകിയ ഫോൺ നമ്പറിൽ അത് മെസേജ് ആയി ലഭിക്കും.അംഗീകരിച്ചാൽ സത്യവാങ്മൂലം ലഭിക്കാനുള്ള ലിങ്ക് ആകും മെസേജ് ആയി ലഭിക്കുക.

അടിയന്തിര ഡ്യൂട്ടികൾക്ക് ഐ ഡി ഇല്ലാത്തവർക്ക് ഉപയോഗിക്കാനായി ഉളളതാണ് പാസ് സംവിധാനം.പേര്,ഫോൺ നമ്പർ,മേൽവിലാസം,പേര്,ഒഫിഷ്യൽ ഐ ഡി,ഒപ്പ് എന്നിവ ആണ് പാസ് ലഭിക്കാനായി ഓൺലൈൻ അപേക്ഷ നൽകുമ്പോൾ ആവശ്യമായിട്ടുള്ളത്.വെരിഫൈ ചെയ്ത ശേഷം അർഹൻ ആണെങ്കിൽ പാസ് ഓൺലൈൻ ആയി തന്നെ ലഭ്യമാകുന്നതാണു്.ഈ സംവിധാനം ദുരുപയോഗം ചെയ്യുകയോ,തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്‌താൽ ശക്തമായ നിയമ നടപടികൾ ഉണ്ടാകും എന്ന് കേരള പോലീസിന്റെ ഫെയ്സ്ബൂക് പോസ്റ്റ് താകീതു നൽകുന്നുണ്ട്.

ഓൺലൈൻ സത്യവാങ്മൂലം/ പാസ്സ് ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൂടുതൽ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന കേരളപോലീസിന്റെ ഫെസ്ബൂക് പോസ്റ്റ് വായിക്കാം.ഇത്തരം ആവശ്യങ്ങൾ എന്തായാലും വരാത്തവർ ചുരുക്കമായിരിക്കും അവരിലേക്ക് എത്താനായി ഇത് ഷെയർ ചെയ്യൂ.ഈ അവസരത്തിൽ ഇത്തരം വിവരങ്ങൾ ഷെയർ ചെയ്യുന്നത് പോലും മഹത്തരമാണ്.