ഡ്രൈവ് ചെയ്യുമ്പോൾ വാഹനങ്ങളുടെ ബറൈറ് മോഡ് ലൈറ്റ് മുഖത്തടിക്കുന്നതിൽ നിന്നും രക്ഷ നേടാൻ

വാഹനം ഓടിക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.സ്വന്തം കുഞ്ഞിനെ പോലെ വണ്ടി സൂക്ഷിക്കുന്നവർ നിരവധി ആണ്.അത്രക്കൊന്നുമില്ലെങ്കിലും വാഹനം സൂക്ഷിക്കുന്നവരായിരിക്കും നല്ലൊരു ശതമാനം വാഹന ഉടമകളും.എന്നാൽ ചില കാര്യങ്ങൾ നമ്മളെ പോലെ എതിർ ദിശയിൽ വണ്ടി ഓടിക്കുന്നവരും,മറ്റു വാഹന ഡ്രൈവർമാരും ഒക്കെ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.അങ്ങനെ ഉള്ള ചില ടിപ്സ് ആണ് ഇവിടെ പറയുന്നത്.

ഇത്തരത്തിൽ ഒന്നാണ് നമ്മുടേതല്ല സുഹൃത്തിന്റെ വാഹനം ആണ് നമ്മൽ ഒരു ദിവസാത്തെക്കോ മറ്റോ എടുത്തോണ്ട് പോകുകയാണെങ്കിൽ വാഹനത്തിന്റെ ഇന്ധന ടാങ്ക് ഏതു വശത്താണ് എന്നൊരു സംശയം ഉണ്ടാകാറുണ്ട്.എന്നാൽ ഇത് കണ്ടു പിടിക്കനായി വണ്ടിയിൽ നിന്നും ഇറങ്ങാതെ നോക്കാനുള്ള വിദ്യ ആണ്.വാഹനത്തിന്റെ മീറ്റർ കൺസോളിൽ ഇന്ധനത്തിന്റെ ചിഹ്നനത്തിന്റെ വശത്തായി ഒരു ആരോ മാർക്ക് കൊടുക്കാറുണ്ട്.ഈ ആരോ മാർക്ക് ഏതു വശത്താണോ ഉള്ളത് ആ വശത്തായിരിക്കും ഇന്ധന ടാങ്ക് ഉള്ളത്.

മറ്റൊരു പ്രധാനപ്പെട്ട കാര്യം രാത്രിയിലുള്ള യാത്രയിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.ലക്ഷുറി വാഹനങ്ങളുടെയോ അല്ലെങ്കിൽ മറ്റു വാഹനങ്ങളോ പുറകിൽ നിന്ന് വരുമ്പോൾ അതിന്റെ ബറൈറ് മോഡിൽ ഉള്ള ഹെഡ് ലൈറ്റ് നമ്മുടെ മിററിൽ തട്ടി അസ്വസ്ഥത ഉണ്ടാക്കാറുണ്ട്.ഈ പ്രശ്‌നത്തെ നേരിടാനായി മിറാറിന്റെ പുറകിലായി കാണുന്ന സ്വിച്ച് ഒന്ന് അമർത്തുകയാണെങ്കിൽ ഇത്തരത്തിൽ പ്രതിഫലനം മൂലം ഉണ്ടാകുന്ന അസ്വസ്ഥതകളെ നേരിടാൻ ഇത് സഹായിക്കും.

കൂടുതൽ വ്യക്തതയോടെ വീഡിയോ കണ്ടു മനസിലാക്കാം