അമിത വണ്ണം കുറക്കാൻ ചെയ്യേണ്ടത്

അമിത വണ്ണം ഏതു വിധേനയും കുറക്കണം എന്ന ആഗ്രഹം ഉള്ളവരാണ് നല്ലൊരു ശതമാനവും.അതിനായി ഭക്ഷണ ക്രമീരണം,മരുന്ന് കഴിക്കൽ,വ്യായാമം തുടങ്ങി നിരവധി കാര്യങ്ങൾ തടി കൊണ്ടുള്ള ബുദ്ധിമുട്ട് ഉള്ളവർ ചെയ്യാറുണ്ട്.എന്നാൽ ഇങ്ങനൊക്കെ ചെയ്യുമ്പോൾ ഭാരം കുറയാറുണ്ട് എങ്കിലും അധികം താമസിയാതെ തന്നെ പഴയ രീതിയിലേക്ക് മടങ്ങി വരുന്നു എന്ന പരാതി ഉള്ളവരും നിരവധി ആണ്.അത് പോലെ തന്നെ തടി കുറക്കാൻ ഉള്ള മരുന്നുകൾ,സപ്പ്ളിമെന്റുകൾ,പാലിലും വെള്ളത്തിലും കലക്കി കുടിക്കേണ്ട ലായനികൾ എന്നൊക്കെയുള്ള രീതിയിൽ പരസ്യം ചെയ്യപ്പെടുന്ന നിരവധി മരുന്നുകൾ മാർക്കറ്റുകളിൽ ഇന്ന് ലഭ്യമാണ്.

എന്നാൽ ഇവയുടെ വാസ്തവം എന്താണ് എന്ന് കൂടുതൽ ആളുകൾക്കും അറിയില്ല.ഒരു ഗ്ലാസ് പാലിലോ ജ്യുസിലോ കലക്കി കുടിക്കാൻ ആകും നിർദേശം ഉണ്ടാകുക.കൂടാതെ ഇത് കഴിച്ചാൽ മറ്റുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം എന്ന നിർദേശവും കാണും.ഈ സാഹചര്യത്തിൽ മറ്റുള്ള ഭക്ഷണത്തിന്റ കലോറി ശരീരത്തിൽ കുറയുന്നത് വഴിയാണ് ശരീര ഭാരം കുറയുന്നത് എന്ന വാസ്തവം കൂടുതൽ ആളുകൾക്കും അറിയില്ല.എന്നാൽ മരുന്ന് അവസാനിപ്പിക്കുന്നതോട് കൂടി വീണ്ടും പഴയ ഭക്ഷണ രീതി തുടരുകയും ശരീരവണ്ണം പഴയ രീതിയിലേക്ക് തിരിച്ചെത്തുകയും ചെയ്യുന്നു.

എന്നാൽ ഇത്തരത്തിൽ ഉള്ള കാര്യങ്ങൾക്ക് ധനവും,സമയവും, കളയുന്നത് ശെരിയാണോ എന്നുള്ള കാര്യം തീർച്ചയായും ആലോചിക്കേണ്ട വസ്തുതയാണ്.എന്നാൽ ശാസ്ത്രീയമായി ശരീര ഭാരം നിയന്ത്രിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്നും,അമിതവണ്ണം വരാൻ ഉള്ള കാരണം എന്താണ് എന്നുമൊക്കെ ശാസ്ത്രീയമായി വിശദീകരിക്കുന്ന ഡോക്റ്റർ മനോജ് ജോൺസൺ സംസാരിക്കുന്നത് താഴെ വീഡിയോ കണ്ടു മനസിലാക്കാം.

Leave a Reply