പച്ചക്കറി തഴച്ചു വളരും, ഉഗ്ര ശക്തിയുള്ള ടോണിക്

ഏതൊരു കർഷകന്റെയും ആഗ്രഹം തന്റെ കൃഷിയിൽ നല്ല വിളവ് ലഭിക്കണം എന്ന് മാത്രമായിരിക്കില്ല തന്നെ കൃഷി നശിക്കരുത് എന്ന് കൂടി ആയിരിക്കും.ചെയ്യുന്ന പച്ചക്കറി കൃഷി ഏതുമായിക്കോട്ടെ അത് നല്ല വിളവ് തരാനും നന്നായി തഴച്ചു വളരാനും സഹായിക്കുന്ന ഒരു ടോണിക് എങ്ങനെ തയാറാക്കാം എന്നാണ് ഇവിടെ പറയുന്നത്.കടയിൽ നിന്നും മറ്റുമൊക്കെ വലിയ വില കൊടുക്കാതെ വളരെ സിംപിൾ ആയി തയാറാക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

ഇതിനായി പ്രധാനമായും ആവശ്യമുള്ളത് മൂന്നു വസ്തുക്കളാണ്.വേപ്പില,മുരിങ്ങയില,കഞ്ഞിവെള്ളം മൂന്നു ദിവസം പഴക്കമുള്ളത് തുടങ്ങിയവയാണ്.ടോണിക് തയാറാക്കാനായി ഫ്രഷ് ആയിട്ടുള്ള വേപ്പിലയും,മുരിങ്ങയിലയും തണ്ടിൽ നിന്നും വേർതിരിച്ചു എടുക്കുക.കമ്പുകളും മറ്റും ഉണ്ടെങ്കിൽ അത് മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കുക.അവയൊക്കെ മിക്സിയുടെ ബ്ലെയ്ഡിൽ കുരുങ്ങാൻ സാധ്യത ഉണ്ട്.ഇത്തരത്തിൽ എടുത്ത ഇലകൾ മിക്സിയുടെ വലിയ ജാറിലേക്ക് മാറ്റുക.അല്പം വെള്ളം ഒഴിച്ച ശേഷം സാധാരണ പോലെ നന്നായി അത് അരച്ചെടുക്കുക.

അരച്ചെടുത്ത മിശ്രിതം മറ്റൊരു ബക്കറ്റിലേക്ക് മാറ്റുക,ശേഷം മൂന്നു ദിവസം പഴക്കമുള്ള കഞ്ഞിവെള്ളം,എന്നിവ 20 ലിറ്ററാക്കി മാറ്റുക.തുടർന്ന് ചെയ്യേണ്ടുന്ന കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാൻ ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം.അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റുകളായി രേഖപെടുത്തുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.