സൈക്കിൾ ബാലൻസ് വേണ്ട ടു വീലർ നിസാരമായി ഓടിക്കാൻ പഠിക്കാം

ടു വീലർ ഓടിക്കാൻ പഠിക്കണം എന്ന് ആഗ്രഹം ഉള്ളവർ നിരവധി ആണ്.പക്ഷെ നിരവധി കാരണങ്ങൾ അവരെ പിന്നോട്ടടിക്കാറുണ്ട്.അതിൽ ഒരു പ്രധാന കാരണമാണ് സൈക്കിൾ ഓടിക്കാൻ അറിയില്ല,അല്ലെങ്കിൽ സൈക്കിൾ ബാലൻസ് ഇല്ല എന്നുള്ള പരാതി.എന്നാൽ ഈ പ്രശ്നത്തെ എങ്ങനെ നേരിടാം എന്ന് നല്ലൊരു ശതമാനം ആളുകള്ക്കും അറിയില്ല എന്നതാണ് മറ്റൊരു വാസ്തവം.സൈക്കിൾ ബാലൻസ് ഇല്ലാതെ തന്നെ ഇരു ചക്ര മോട്ടർ വാഹനങ്ങൾ എങ്ങനെ ഓടിച്ചു പഠിക്കാൻ സാധിക്കും എന്നാണ് ഇവിടെ പറയുന്നത്.അത് എന്താണ് എന്ന് നോക്കാം.

വളരെ എളുപ്പത്തിൽ പഠിക്കാനുള്ള ടിപ്സ് നോക്കാം.പഠിക്കാൻ എളുപ്പം ഭാരം കുറഞ്ഞ വണ്ടി ആണെങ്കിലും ഓടിക്കാൻ എളുപ്പം ഭാരം കൂടുതലുള്ള വണ്ടികൾ തന്നെ ആണ് എന്നത് അനുഭവസ്ഥർ തന്നെ സാക്ഷ്യപ്പെടുത്തുന്ന ഒരു കാര്യമാണ്.ആദ്യത്തെ ടിപ്പ് വണ്ടി സ്റ്റാർട്ട് ചെയ്യാതെ,സ്റ്റാൻഡ് എടുക്കാതെ വാഹനം വശത്തു നിന്നും തള്ളി കൊണ്ട് നടക്കുക.കാലിന്റെ തുട കൊണ്ട് വാഹനം സപ്പോർട് ചെയ്തു പിടിച്ചു ഹാൻഡിൽ രണ്ടു കയ്യും പിടിച്ചു വേണം ഇത്തരത്തിൽ ചെയ്യാൻ.ഇങ്ങനെ ചെയ്യുമ്പോൾ വാഹനം മറിയും എന്ന ഭയം ഇല്ലാതെ സപ്പോർട്ടോടു കൂടി ഇങ്ങനെ ചെയ്യാൻ സാധിക്കും.ഗ്രൗണ്ടുകളിൽ ഇത്തരത്തിൽ ചെയ്യുന്നത് ആണ് ഏറ്റവും ഫലപ്രദം.

മേല്പറഞ്ഞ രീതിയിൽ ചെയ്ത ശേഷം അത്തരത്തിൽ ചെയ്യുന്നത്‌ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ല എന്ന് തോന്നുന്നു എങ്കിൽ സ്റ്റാൻഡ് എടുത്ത ശേഷം വണ്ടി മേൽപ്പറഞ്ഞ പോലെ തള്ളുക.ബാലൻസ് ഇല്ലാത്ത ആളുകൾക്ക് അല്പംമ് ബുദ്ധിമുട്ട് ഉണ്ടാകും അതിനാൽ സഹായത്തിനു വശങ്ങളിൽ ഒരാളെ നിത്തുന്നതും നല്ലതായിരിക്കും.തുടർന്ന് ചെയ്യേണ്ടുന്ന കാര്യങ്ങൾ ഏതൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഇത്തരം പ്രശനങ്ങൾ നേരിടുന്ന നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കു ഇത് ഷെയർ ചെയ്തു എത്തിക്കാം.