അൾസർ ഉണ്ടാവാൻ കാരണവും, ചികിത്സാരീതിയും.

പെപ്റ്റിക് അൾസർ എന്നറിയപ്പെടുന്ന അൾസർ പലർക്കും ഉണ്ടാവുന്ന അസുഖമാണ്. വയറിലുണ്ടാവുന്ന വ്രണങ്ങൾ പലരെയും അലട്ടുന്ന പ്രശ്നമാണ്. നമ്മുടെ കുടലിലെ ഭിത്തിയിലുണ്ടാവുന്ന പാടയിലുണ്ടാവുന്ന വിള്ളലുകളാണ് അൾസർ. ഈ അൾസർ നമ്മുടെ വായയിലും, അന്നനാളത്തിലും, വൻകുടലിലും, ചെറുകുടലിലുമൊക്കെ ഉണ്ടാവാം. പല കാരണങ്ങൾ മൂലം അൾസർ ഉണ്ടാകാം.

ബാക്ടിരിയൽ ഇൻഫെക്ഷൻ ആണ് അൾസറിന് കാരണമാവുന്നത്. മുട്ടുവേദന, നടുവേദന തുടങ്ങിയവയ്ക്ക് കഴിക്കുന്ന വേദനസംഹാരികളായ മരുന്നുകളാണ് അൾസറിന് കാരണമാവാറുണ്ട്. അതുപോലെ ഹൃദ്രോഗികൾ, പക്ഷാ ഗാതം വന്നവരും കഴിക്കുന്ന മരുന്നുകൾ അൾസറിന് കാരണമാവാം. അതുപോലെ മദ്യപാനികൾ, പുകവലി, രഹരി മരുന്നുകൾ ഉപയോഗിക്കുന്നവർക്കും അൾസർ വന്നേക്കാം.

അൾസറിന് പ്രധാന ലക്ഷണം വയറിലുണ്ടാവുന്ന വേദനയാണ്. വയറിൻ്റെ മുകൾഭാഗത്തായി ഭക്ഷണം കഴിച്ചപ്പോൾ തന്നെയോ അല്ലെങ്കിൽ ഭക്ഷണം കഴിഞ്ഞ് കുറച്ച് സമയത്തിനു ശേഷമോ ഇങ്ങനെ വേദന വന്നേക്കാം. ചിലപ്പോൾ അൾസർ ഉള്ളവർക്കൊക്കെ ഇങ്ങനെ ലക്ഷണം വരണമെന്നില്ല. അവർക്ക് ചിലപ്പോൾ വയറിൽ പുകച്ചൽ, ഭക്ഷണം കഴിച്ച ഉടനെ വയർ ഫുൾ ആയതു പോലെ, ചിലപ്പോൾ നെഞ്ചെരിച്ചിൽ, ഭക്ഷണം കഴിച്ച ഉടനെ ടോയ്ലറ്റിൽ പോവാൻ തോന്നുക. ഇത്തരം ലക്ഷണങ്ങളും കണ്ടു വരാം.

അൾസർ ഉണ്ടെന്ന് മനസിലാക്കാൻ എൻ്റോസ്കോപ്പി ചെയ്യുകയാണ് ചെയ്യുന്നത്. അൾസർ കാൻസർ ആവുമോ എന്ന് പലരും സംശയിക്കാറുണ്ട്. ആമാശയത്തിലെ അൾസർ കാൻസർ ആവുന്നത് വിരളാണ്. എന്നാൽ ആമാശയത്തിലെ കാൻസർ അൾസറായി പ്രത്യക്ഷപ്പെടാറുണ്ട്. അൾസർ അധികമായാൽ രക്തം ചർദ്ദിക്കുകയോ, മലം വഴി രക്തം പോവുകയൊക്കെ വരാം.

അൾസറിന് ഫലപ്രദമായ മരുന്നുകൾ ഇന്ന് ലഭ്യമാണ്. പണ്ടു കാലങ്ങളിൽ ഓപ്പറേഷനായിരുന്നു ഇതിന് പരിഹാരമായി ഉണ്ടായിരുന്നത്. നാം അൾസർ വരാതെ ഇരിക്കാൻ ശ്രദ്ധിക്കുക. നമ്മുടെ ഭക്ഷണക്രമം കൃത്യസമയമാക്കുക, ഭക്ഷണത്തിൽ എരിവ്, പുളി, മസാല എന്നിവ കുറയ്ക്കുക. കൂടാതെ അമിതമായ സ്ട്രെസ്സ് ഒഴിവാക്കുക. ഇതൊക്കെ ചെയ്താൽ അൾസർ വരുന്നത് നമുക്ക് ഒഴിവാക്കാം.

Leave a Reply