രണ്ടു മിനുട്ടിൽ ഏതു ഫോണിന്റെയും ലോക്ക് തുറക്കാം

മൊബൈൽ ഫോൺ പാറ്റേർൺ ഉപയോഗിച്ചു അല്ലെങ്കിൽ,പിൻ ലോക്ക് ഉപയോഗിച്ച് മറ്റുള്ളവരിൽ നിന്നും സ്വന്തം ഫോണിലെ ഡേറ്റകൾ സൂക്ഷിച്ചു വെക്കാനായി ഉപയോഗിക്കാറുണ്ട്.എന്നാൽ ചിലർക്ക് സംഭവിക്കുന്ന ഒരു അബദ്ധം ഉണ്ട് ,മാറ്റിയ ലോക്ക് മറന്നു പോകുന്ന സാഹചര്യം നേരിടുന്ന നിരവധി ആളുകൾ ഉണ്ട്.ഇത്തരത്തിൽ ലോക്ക് മറന്നു പോകുന്ന സാഹചര്യത്തിൽ ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു നിൽക്കാതെ ഈ വിദ്യയിലൂടെ ഫോൺ പഴയ രുപത്തിൽ ആക്കാൻ സാധിക്കും.അതിനായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.

ഇതിനായി ആദ്യം ഫോൺ സ്വിച്ച് ഓഫ് ആക്കുക.ശേഷം ഹോം ബട്ടൺ,പവർ ബട്ടൺ,വോളിയം കൂട്ടുന്ന ബട്ടൺ എന്നിവ ഒരുമിച്ചു അമർത്തുക.എന്നാൽ ചില ഫോണുകളിൽ ഹോം ബട്ടൺ ഉണ്ടാകണം എന്നില്ല.അങ്ങനെ ഉള്ള ഫോണുകളിൽ വോളിയം അപ്പ് ബട്ടൺ +വോളിയം ടൗൺ ബട്ടൺ +പവർ ബട്ടൺ മൂന്നും ഒരേ സമയം അമർത്തുക.ഫോൺ ഓപ്പൺ ആകുന്നത് വരെ മേൽപ്പറഞ്ഞ രീതിയിൽ അമർത്തിപ്പിടിക്കുക.റിക്കവറി ബൂട്ടിങ് എന്ന രീതിയിൽ എഴുതി കാണിച്ചു കൊണ്ട് ഫോൺ ഓണായി വരുന്നത് ഇത്തരത്തിൽ മൂന്നു ബട്ടണുകൾ ഒരുമിച്ചു അമർത്തുമ്പോൾ കാണാൻ സാധിക്കുന്നതാണ്.

അൽപ്പ സമയത്തിനു ശേഷം കുറച്ചു ഓപ്‌ഷനുകൾ ചെറുതായി എഴുതിയിരിക്കുന്ന രീതിയിലുള്ള ഇന്റർഫെയ്‌സ്‌ കാണാൻ സാധിക്കും.ടച് ഫോൺ ആണെങ്കിൽ കൂടിയും വോളിയം ബട്ടണുകൾ ഉപയോഗിച്ച് മാത്രമേ ഓപ്‌ഷനുകൾ സെലക്ട് ചെയ്യാൻ ഈ അവസരത്തിൽ സാധിക്കുകയുള്ളൂ.പവർ ബട്ടൺ സെലക്റ്റ് ചെയ്യാനും ഈ ഘട്ടത്തിൽ ഉപയോഗിക്കാവുന്നതാണ്.wipe date factory reset എന്ന ഓപ്‌ഷനിൽ മേൽപ്പറഞ്ഞ രീതിയിൽ ക്ലിക്ക് ചെയ്യുക.തുടർന്ന് ലഭിക്കുന്ന ഇന്റർഫെയ്‌സിൽ delete all user data എന്ന ഓപ്‌ഷൻ കാണാൻ സാധിക്കും.അതിൽ ക്ലിക്ക് ചെയ്യക.

തുടർന്ന് ചെയ്യേണ്ടുന്ന കാര്യങ്ങൾ കൂടുതൽ വ്യക്തതയോടെ മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ കാണാം.ഇഷ്ടമായെങ്കിൽ ഷെയർ ചെയ്ത ശേഷം വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റിൽ അറിയിക്കുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.