ഇൻഷുറൻസ് തുക കിലോമീറ്റർ അനുസരിച്ചു

ഒന്നിലധികം വാഹനം ഉള്ളവരും, പുറം രാജ്യങ്ങളിൽ ജീവിക്കുന്നവരിൽ നാട്ടിൽ സ്വന്തമായി വാഹനം ഉള്ളവരും വാഹനം പൂർണമായ തോതിൽ ഉപയോഗിക്കണം എന്നില്ല.അതിനാൽ തന്നെ കൂടുതൽ സമയവും വാഹനം ഉപയോഗിക്കാതെ വെറുതെ കിടക്കുകയാവും. എന്നാൽ വാഹന ഇഷുറൻസ് ഉപയോഗിച്ചാലും ഇല്ലെങ്കിലും എല്ലാ വർഷവും കൃത്യമായ തുക അടക്കേണ്ടതുണ്ട്. സാമാന്യം വലിയ തുക ആയതിനാൽ തന്നെ ഇത്തരത്തിൽ ഉള്ളവർക്ക് നേരിടേണ്ടി വരുന്ന നഷ്ടം ചെറുതായിരിക്കില്ല.

എന്നാൽ പുതിയ സാഹചര്യത്തിൽ വാഹനത്തിന്റെ ഉപയോഗത്തിനനുസരിച്ചു മാത്രം വാഹനത്തിന്റെ പ്രീമിയം തുക അടക്കാൻ സാധിക്കുന്ന സംവിധാനം ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ സാൻഡ് ബോക്സ് പദ്ധതി പ്രകാരം രൂപീകരിച്ചിട്ടുണ്ട്. നിരവധി ഇൻഷുറൻസ് കമ്പനികൾക്ക് ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ഇത്തരം ഇൻഷുറൻസ് പദ്ധതികൾക്ക് അനുവാദം 2020 ജനുവരി മാസം മുതൽ അനുവാദം നൽകി കഴിഞ്ഞു.

ഭാരതി അക്സ ജനറൽ ഇൻഷുറൻസ്,പോളിസി ബസാർ എന്നീ കമ്പനികൾ ചേർന്ന് ഇത്തരത്തിൽ ഒരു പദ്ധതി ആവിക്ഷരിച്ചിരിക്കുന്നത്. “പേ ആസ് യു ഡ്രൈവ്” എന്നതാണ് ഈ പദ്ധതിയുടെ പേര് .ഈ പദ്ധതി പ്രകാരം വാഹനം എത്ര ദൂരം കിലോമീറ്റർ പ്രകാരം ഓടാൻ സാധ്യത ഉണ്ട് എന്നത് കമ്പനിയെ അറിയിക്കേണ്ടതാണ്. അതിനനുസരിച്ചു ഇൻഷുറൻസ് പ്രീമിയം തുക നിശ്ചയിക്കപ്പെടുന്നു.മേൽപ്പറഞ്ഞ പദ്ധതി പ്രകാരം 2500 കിലോമീറ്റർ, 5000 കിലോമീറ്റർ, 7500 കിലോമീറ്റർ എന്നിവയാണ് ഇൻഷുറൻസ് പദ്ധതിയിലെ ദൂരം.

“പേ ആസ് യു ഡ്രൈവ്” പദ്ധതി പ്രകാരം ഇൻഷുറൻസ് എടുക്കേണ്ട രീതിയും മറ്റു കൂടുതൽ വിവരങ്ങളും മനസിലാക്കാനായി ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണം. അഭിപ്രായങ്ങളും നിർദേശങ്ങളും കമന്റ് ബോക്സിൽ രേഖപ്പെടുത്താം. ഷെയർ ചെയ്തു നിങ്ങളുടെ പ്രിയപെട്ടവരിലേക്കും ഇത് എത്തിക്കാം.