കമ്മീഷൻ കൊടുക്കേണ്ട. വാഹന ഇൻഷുറൻസ് മെബൈൽ വഴി എടുക്കാം

സാധാരണ ഗതിയിൽ നമ്മുടെ വാഹനത്തിന്റെ ഇൻഷുറൻസ് ഡേറ്റ് കഴിഞ്ഞു പോയാൽ ഇൻഷുറൻസ് ഡീലറിനെ സമീപിച്ചു കമ്മീഷൻ പണം ഒക്കെ നൽകി ആണ് ഇൻഷുറൻസ് പുതുക്കാറുള്ളത്.എന്നാൽ ഇത്ര കഷ്ടപ്പാടിന്റെയോ അല്ലെങ്കിൽ അധിക പണം ചിലവാക്കേണ്ടതിന്റെയോ ഒരു കാര്യമൊന്നും ഇല്ല.എന്താണെന്നല്ലേ?? കയ്യിൽ സ്മാർട്ട് ഫോൺ ഉണ്ടെങ്കിൽ ആരുടേയും സാഹായം ഇല്ലാതെ വീട്ടിൽ ഇരുന്നു സൗകര്യമായി വാഹനത്തിന്റെ ഇൻഷുറൻസ് അടക്കാം.വാഹനത്തിന്റെ മാത്രമല്ല ലൈഫ് ഇൻഷുറൻസുകൾ ആണെങ്കിൽ കൂടിയും ഇങ്ങനെ അടക്കാൻ സാധിക്കും.മാതമല്ല മറ്റൊരു പ്രാധാന ഗുണം എന്തെന്ന് വെച്ചാൽ ഇൻഷുറൻസുകളിൽ ഏറ്റവും ലാഭകരമായതു ഏതു ഇൻഷുറൻസ് ആണ് എന്ന് തിരഞ്ഞെടുക്കാനും സാധിക്കും.

അതിനായി https://www.policybazaar.com/ വെബ്സൈറ്റ് ഇത് കേറുക അല്ലെങ്കിൽ https://play.google.com/store/apps/details?id=com.policybazaar എന്ന ആപ്പ്ളികേഷൻ ലിങ്കിൽ നിന്നും മൊബൈൽ ആപ്പ്ളിക്കേഷൻ ഡൌൺലോഡ് ചെയ്യുക.ഇവിടെ പറയുന്നത് വെബ്‌സൈറ്റിന്റെ കാര്യമാണ്.ഈ വെബ്‌സൈറ്റിലൂടെ വാഹന ഇഷുറൻസ് പോലെ ലൈഫ് ഇൻഷുറൻസും മറ്റു ഇൻഷുറൻസുകളും എടുക്കാൻ സാധിക്കും.വാഹന ഇഷുറൻസ് അടക്കാൻ വേണ്ടി വെബ്‌സൈറ്റ് ഇന്റർഫെയ്‌സിൽ ഏതു തരാം വാഹനം ആണ് എന്ന് തിരഞ്ഞെടുക്കുക.കാർ ആണോ ബൈക് ആണോ ഇനി മറ്റേതെങ്കിലും വാഹനമാണോ എന്ന് സെലക്ട് ചെയ്യുക.ശേഷം വെബ്‌സൈറ്റ് ചോദിക്കുന്ന പോലെ വണ്ടിയുടെ രജിസ്‌ട്രേഷൻ നമ്പർ നൽകുക.

വാഹന നമ്പർ നൽകിയതിന് താഴെയായി get quotes എന്ന ഓപ്‌ഷൻ കാണാൻ സാധിക്കും അതിൽ ക്ലിക്ക് ചെയ്യുക.അങ്ങനെ ക്ലിക്ക് ചെയ്യുമ്പോൾ നമ്മുടെ വണ്ടിയുടെ കമ്പനി ചോദിക്കും അത് നൽകുക.ഉദാഹരണത്തിന് ഹീറോ ,ഹോണ്ട ,യമഹ അങ്ങനെ ഏതു കമ്പനിയുടെ വാഹനം ആണ് എന്ന് അവിടെ നൽകുക.തുടർന്ന് ചെയ്യണ്ട കാര്യങ്ങൾ കൂടുതൽ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.

വീഡിയോ കാണാം