നമ്മുടെ ശരീരത്തിൽ പ്രധാനപ്പെട്ടതാണ് വിറ്റമിനുകൾ. ഓരോ വിറ്റാമിനുകളും അത്യാവശ്യമാണ്. മുതിർന്നവർക്ക് എന്നതുപോലെ കുഞ്ഞുങ്ങൾക്കും അത്യാവശ്യ ഘടകം തന്നെയാണ് വിറ്റാമിനുകൾ. കുഞ്ഞുങ്ങൾക്ക് വിറ്റാമിൻ ഡി കുറഞ്ഞാൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് വിറ്റമിൻ ഡി ലഭിക്കാൻ ഒരു വയസു വരെ വിറ്റമിൻ ഡി ഡ്രോപ്സ് നൽകി വരുന്നുണ്ട്. കുട്ടികളുടെ രോഗ പ്രതിരോധശേഷി ഉണ്ടാവാൻ വിറ്റാമിൻ ഡി അത്യാവശ്യമാണ്. സ്കിന്നിനെ ബാധിക്കുന്ന എക്സിയ, തുമ്മൽ, അലർജി, ശ്വാസംമുട്ടൽ തുടങ്ങിയ രോഗങ്ങൾ വരാതിരിക്കാൻ വിറ്റമിൻ ഡി അത്യാവശ്യമാണ്.
ഇടയ്ക്ക് പനി വരുന്ന കുട്ടികൾക്കും, ഇടയ്ക്കിടയ്ക്ക് ചുമ വരുന്ന കുട്ടികളെയും ആദ്യം പരിശോധിക്കുന്നത് വിറ്റമിൻ ഡി യു ടെ കുറവുണ്ടോ എന്നാണ്. കുട്ടികളുടെ തലച്ചോറിൻ്റെ വികാസത്തിന് വിറ്റമിൻ ഡി അത്യാവശ്യമാണ്. എന്നാൽ ഇപ്പോഴുള്ള കുട്ടികൾ വെയിൽ കൊള്ളുന്നത് കുറവാണ്. അതിനാൽ വിറ്റമിൻ ഡി കിട്ടുന്നത് വളരെ കുറവാണ്.
ഇങ്ങനെ വരുന്നതിനാൽ ചില കുട്ടികൾക്ക് പഠനത്തിൽ ശ്രദ്ധയില്ലാതെ വരാം, ചിലർക്ക് പഠിക്കുമ്പോൾ തലയ്ക്ക് ഒരു ഭാരം പോലെ തോന്നുകയും, തലവേദന തുടങ്ങിയവയൊക്കെ കാണാം. ഇതൊക്കെ വൈറ്റമിൻ ഡി കുറവിന് കാരണമാണ്. ഇത് നാം ശ്രദ്ധിക്കാതിരുന്നാൽ ഭാവിയിൽ കുട്ടികൾക്ക് ഡിപ്രഷനൊക്കെ വന്നേക്കാം. അതിനാൽ ചെറിയ പ്രായത്തിൽ വിറ്റമിൻ ഡി കിട്ടുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.
ചില കുട്ടികൾക്ക് രാത്രിയാവുമ്പോൾ കാലു വേദന തുടങ്ങിയവയൊക്കെ ഉണ്ടാവുന്നത് ഈ വിറ്റമിൻ ഡി യുടെ കുറവുകൊണ്ടാണ്. ചില കുട്ടികൾക്ക് ചില ഭക്ഷണങ്ങളോട് അലർജി ഉള്ളതായി കാണാം. അതൊക്കെ ചിലപ്പോൾ വിറ്റമിൻ ഡിയുടെ കുറവുകൊണ്ടാണ്. അപ്പോൾ കുട്ടികൾക്ക് വിറ്റമിൻ ഡി ലഭ്യമാക്കാൻ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം. ഒരു വയസ് വരെയുള്ള കുട്ടികൾക്ക് ഇന്ന് വിറ്റമിൻ ഡി യുടെ ഡ്രോപ്സ് കൊടുക്കുന്നുണ്ട്. ഒന്നാമതായി 10 മിനുട്ട് കുട്ടികളെ വെയിൽ കൊള്ളിക്കണം.
കൂടാതെ ഭക്ഷണത്തിൽ ചീര, ബ്രോക്കോളി തുടങ്ങിയവ നൽകണം. അതുപോലെ ചാള, ചൂര തുടങ്ങിയ മത്സ്യങ്ങളും, മുട്ട, പാൽ, പനീർ, തൈര്, തുടങ്ങിയവും, വാൽനട്ട്, ബദാം തുടങ്ങിയവയും ദൈനംദിന ജീവിതത്തിൽ നൽകിയിരിക്കണം. ചിലർ കാത്സ്യം കൂടുതലായി അടങ്ങിയ ഭക്ഷണം നൽകാറുണ്ട്.
എന്നാൽ കാത്സ്യം നമ്മുടെ ശരീരത്തിൽ എത്തണമെങ്കിൽ വിറ്റമിൻ ഡി ശരീരത്തിൽ ഉണ്ടായിരിക്കണം. ഇത് നിസാരമായി കാണാതെ മാതാപിതാക്കൾ വിറ്റമിൻ ഡി അടങ്ങിയ ഭക്ഷണവും, മറ്റും ലഭ്യമാക്കേണ്ടതാണ്. എന്തു ചെയ്തിട്ടും വിറ്റമിൻ ഡി യുടെ അളവ് കൂടുന്നില്ലെങ്കിൽ ഡോക്ടറുടെ സേവനം ലഭ്യമാക്കുക.