സ്ത്രീകൾക്കുണ്ടാവുന്ന വെള്ളപോക്ക് എന്തുകൊണ്ട്?

സ്ത്രീകൾ പലരും പുറത്ത് പറയാൻ മടിക്കുന്ന ഒരു രോഗമാണ് വെള്ള പോക്ക്. സ്ത്രീകൾക്ക് പൊതുവെ യോനിയിൽ നിന്നും ഇങ്ങനെ ഒരു ദ്രാവകം പുറതള്ളാറുണ്ട്. എന്നാൽ ഇത് പേടിക്കേണ്ടതില്ല. അത് സ്വാഭാവികമാണ്. എന്നാൽ എപ്പോഴാണ് വെള്ളപോക്ക് ഒരു രോഗാവസ്ഥയിലേക്ക് വരുന്നത്.

ഈ വരുന്ന ദ്രാവകത്തിന് മണമോ, കളർ സ്വത്യാസവും, ചൊറിച്ചിൽ വരുകയും ചെയ്താൽ തീർച്ചയായും ഡോക്ടറെ കാണേണ്ടതാണ്. ഇത് പൊതുവെ ഈസ്ട്രജൻ ഹോർമോണിൻ്റെ ബാലൻസ് കാരണവും, പോഷക കുറവുമൂലവും, സ്ട്രസ്, ടെൻഷൻ, അധികമായ ജോലിഭാരമൊക്കെ ഉണ്ടാവുമ്പോൾ ഇങ്ങനെ വരാറുണ്ട്. ചിലപ്പോൾ ഇത് ഇൻഫക്ടണ്ടായി വരുമ്പോൾ ഡോക്ടറുടെ സേവനം നേടേണ്ടതാണ്. ചിലർ ഇത് കാര്യമാക്കാറില്ല.

എന്നാൽ ഇത് സ്ത്രീകൾക്ക് വന്ധ്യത അടക്കമുള്ള പല അസുഖങ്ങൾ വരാനും കാരണമാവുന്നുണ്ട്. അമിതമായ ക്ഷീണവും, ഉറക്കം വരുന്ന അവസ്ഥ, നടുവേദന, കാൽ മസിൽസിന് വേദന, കൂടാതെ ചൊറിച്ചിലൊക്കെ വന്നാൽ നിർബന്ധമായും ട്രീറ്റ്മെൻ്റ് എടുക്കുക. ഈ അവസ്ഥ ഉള്ളവർ പാൽ, കുമ്പളങ്ങ, ചീര, ചെറുപയർ, വെണ്ണ, നെല്ലിക്ക, ഈന്തപ്പഴം എന്നിവ കഴിക്കുന്നത് നല്ലതാണ്.

ശതാബരിയാണ് ഈ അസുഖത്തിന് ഏറ്റവും ഗുണം ചെയ്യുന്നത്. അതുപോലെ വീട്ടിൽ മുന്തിരി ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. ചെറിയ രീതിയിൽ ഉള്ളവർക്ക് ഈ പറഞ്ഞ ഡയറ്റുകൾ കൊണ്ട് ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും.ഡോക്ടർ ജാക്വിലിൻ പറയുന്നത് താഴെ കൊടുത്ത വീഡിയോ വഴി കേട്ട് നോക്കാം.

Leave a Reply