സ്ഥിരമായി രാത്രി ചോറ് കഴിക്കുന്നവർ ഇത് അറിയാതെ പോകരുത്.

ചോറ് എന്നത് മലയാളിക്ക് ഒഴിച്ച് കൂടാൻ സാധിക്കാത്ത ഒരു ഭക്ഷണം ആണ്.കുറഞ്ഞത് 2 നേരം എങ്കിലും ചോറ് കഴിക്കുന്നവരാണ് നാല്ലൊരു ശതമാനം മലയാളികളും.ഇനി എന്തൊക്കെ ഭക്ഷണം കഴിച്ചാലും അല്പം ചോറ് അവസാനം കഴിച്ചില്ല എങ്കിൽ തൃപ്തി ആകില്ല എന്ന് പറയുന്ന മലയാളികളും നിരവധി ആണ്.അമിതവണ്ണം, നിരവധി ജീവിത ശൈലി രോഗങ്ങൾ ഒക്കെ ഇത്തരത്തിൽ അമിതമായി ചോറ് കഴിക്കുന്നവരെ ബാധിക്കാൻ സാധ്യത കൂടുതലാണ് എന്നാണ് നല്ലൊരു ശതമാനം ആരോഗ്യ പ്രവർത്തകരും അഭിപ്രായപ്പെടുന്നത്.പ്രമേഹം ഉളളവർ ഒരു കാരണ വിശാലും രാത്രി ചോറ് കഴിക്കാൻ പാടില്ല

വളരെ എളുപ്പത്തിൽ ശരീരത്തിൽ അലിയാൻ സാധിക്കുന്ന വലിയ തോതിലുള്ള സ്റ്റാർച് ധാരാളമായി ചോറിൽ അടങ്ങിയിട്ടുണ്ട്.അതിനാൽ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ എളുപ്പം കൂട്ടാൻ സാധിക്കുന്ന ഒന്നാണ് ചോറ്.ശരീരത്തിന് നന്നായി കലോറി കൊടുക്കാൻ സാധിക്കുന്നതും ഇനി അവ ഉപയോഗിച്ചില്ല എങ്കിൽ കൊഴുപ്പിന്റെ നിക്ഷേപം ആയി ശരീരത്തിൽ കെട്ടി കിടക്കാനും സാധ്യത ഉള്ള ഒന്നാണ് ചോറും അരിയാഹാരങ്ങളും.മാത്രമല്ല പെട്ടെന്ന് ശരീരത്തിൽ പിടിക്കുന്ന ഭക്ഷണം ആയതിനാൽ വളരെ പെട്ടെന്നു വിശക്കാനും ചോറ് കഴിക്കുന്നത് കാരണം ആകും.

ഇതിന് പരിഹാരം എന്തെന്ന് ചോദിച്ചാൽ അരിയാഹാരം കുറക്കുക എന്നത് തന്നെ ആണ്.പ്രത്യേകിച്ച് അത്താഴത്തിനു അരിയാഹാരം ഒഴിവാക്കി ചപ്പാത്തി കഴിക്കുന്നത് ഈ പ്രശ്ങ്ങളിൽ നിന്നും രക്ഷ നേടാൻ സാഹയാകം ആണ്.ചപ്പാത്തി കഴിക്കുന്നത് കൊണ്ടുള്ള ഗുണം എന്തെന്നാൽ ആവശ്യത്തിന് ഫൈബറും ,മറ്റു മൂലകങ്ങളും ഉണ്ട് എന്ന് മാത്രമല്ല വളരെ എളുപ്പത്തിൽ ദഹനം സാധ്യമല്ലാത്തതിനാൽ ഉടൻ തന്നെ അടുത്ത ഭക്ഷണം കഴിക്കാനുള്ള താല്പര്യം കുറയുകയും ചെയ്യും.ചോറിൽ ഉള്ള പോലെ വലിയ അളവിൽ സ്റ്റാര്ച് ഇല്ലാത്തതു പ്രമേഹ രോഗികൾക്കും തടി കുറക്കാൻ ആഗ്രഹിക്കുനന്നവർക്കും വളരെ നല്ലതാണ്.

ഇത്തരത്തിൽ തടി കുറക്കാൻ ആഗ്രഹിക്കുന്നവരോ,അരിയാഹാരം ധാരാളമായി കഴിക്കുന്നവരോ,പ്രമേഹ രോഗികളോ ഒക്കെ ആയിട്ടുള്ള നിങ്ങളുടെ പ്രിയപെട്ടവരിലേക്കു ഈ സന്ദേശം എത്തിക്കുക,താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ കൂടുതൽ വ്യക്തമാകും.