വ്യായാമം ഹാർട്ട് അറ്റാക്കിന് കാരണമാവുമോ?

ഇപ്പോൾ പലരിലും ഉണ്ടാകുന്ന ഒരു രോഗം ആണ് ഹാർട്ട് അറ്റാക്ക്. കൂടുതലും ഇപ്പോൾ അത്‌ കണ്ടു വരുന്നത് ചെറുപ്പകാരിൽ ആണ് എന്നത് ആണ് ഏറ്റവും വേദന ഉള്ള കാര്യം. നിത്യേനെ നിരവധി ചെറുപ്പക്കാര് ആണ് അറ്റാക്ക് വന്നു മരണത്തിനു കീഴടങ്ങുന്നത്.വ്യായാമം ചെയ്യുന്നവരിൽ പോലും ഇത് കണ്ടു വരുന്നുണ്ട്.അതിന്റെ കാരണങ്ങൾ പലർക്കും അറിയില്ല.

അടുത്ത കാലത്ത് നന്നായി വ്യായാമം ചെയ്യുന്നവർ പോലും പെട്ടന്ന് കുഴഞ്ഞു വീണു മരിക്കുന്നുണ്ട്.വ്യായാമം നമ്മുടെ ശരീരത്തിന് വളരെ നല്ല ഒന്നാണ്. വ്യായാമം ചെയുമ്പോൾ നമ്മുടെ ശരീരത്തിൽ ആന്റി ഓക്സിഡന്റുകൾ ഉണ്ടാകുന്നുണ്ട്.ഇത് നമ്മുടെ ഹൃദയത്തെ സംരക്ഷണം നൽകുന്നവ ആണ്.നമ്മുടെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ ഇത് സഹായിക്കുന്നു. വ്യായാമം ശരീരത്തിന് വളരെ അധികം അനിവാര്യം ആണ്.

വ്യായാമം ചെയ്യുന്ന വ്യക്തികളിൽ രണ്ടു തരത്തിൽ ഉള്ള ഹാർട്ട് അറ്റാക്ക് ആണ് കണ്ടു വരുന്നത്. ഒന്ന് ഒരു മുപ്പതു വയസ്സ് കഴിഞ്ഞ ചെറുപ്പകാരിൽ നന്നായി സ്പോർട്സ് കളിക്കുന്ന ചെറുപ്പക്കാര് കുഴഞ്ഞു വീണു മരിക്കുന്നത്. രണ്ടാമത്തേത് നാല്പത് വയസ്സ് കഴിഞ്ഞുള്ള മരണം.ശ്വാസഗതികൾ കൂടുതൽ ആയി പ്രവർത്തനം നടത്തുന്നത് ആണ് ഇതിന്റെ ലക്ഷണം. കൃത്യമായി പ്രവർത്തനം ചെയ്യുന്നതിന് പകരം ഇത് ക്രമതീതമായി മിടിക്കുകയും പെട്ടന്ന് വർധിക്കുകയും ചെയ്യുമ്പോൾ ആണ് മരണം സംഭവിക്കുന്നത്.

ഇങ്ങനെ ഉള്ളവർക്ക് തലകറക്കം, കണ്ണിൽ ഇരുട്ട് കയറുക തുടങ്ങിയ ചില ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്.ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ തന്നെ നല്ല ഒരു ചെക്കപ്പ് നടത്താൻ മറക്കരുത്.പാരമ്പരഗതമായി ഈ അസുഖം കൈമാറി ലഭിക്കുന്നവരും ഉണ്ട്.ഒരുപാട് കൊളസ്‌ട്രോൾ ഇല്ല എങ്കിൽ പോലും ഹൃദയത്തിൽ കൊഴുപ്പ് അടിയാറുണ്ട്.ഒരു വ്യായാമം തുടങ്ങുമ്പോൾ തന്നെ അത്‌ കൃത്യമായ രീതിയിൽ തുടങ്ങണം. കൂടുതൽ വിവരങ്ങൾക്കായി ഡോക്ടർ പറയുന്നത് കേൾകാം.

Leave a Reply