നടുമ്പോൾ ഇക്കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി,ഏതു ചെടിയും തഴച്ചു വളരും

നഴ്സറിയിൽ നിന്നോ മറ്റു സ്ഥലങ്ങളിൽ നിന്നോ ചെടികളുടെ തൈ വാങ്ങി വീട്ടിൽ കൊണ്ട് വന്നു മാറ്റി നടുമ്പോൾ ചിലകാര്യങ്ങൾ ശ്രദ്ധിച്ചാൽ ഉഗ്രൻ വിളവ് ലഭിക്കും എന്ന് മാത്രമല്ല ചെടികൾ നശിച്ചു പോകാതിരിക്കാനും അത് വളരെ സഹായകം ആണ്.ഇത്തരത്തിൽ മാറ്റുന്ന സമയത്തു ഉപയോഗിക്കുന്ന മണ്ണ് മിക്ച്ചറിൽ ആണ് പ്രധാനമായും ശ്രദ്ധ പുലർത്തേണ്ടത്.കൂടുതൽ പേരും ഇത്തരം ചെടികൾ വാങ്ങുന്ന കൂട്ടത്തിൽ നടാൻ ഉള്ള മണ്ണ് അടങ്ങുന്ന മിക്ച്ചർ കൂടി വാങ്ങാറുണ്ട്.എന്നാൽ എല്ലാ സമയത്തും ഇത്തരത്തിൽ വാങ്ങുന്ന മണ്ണിനു ആവശ്യത്തിന് വളക്കൂറ് ഉണ്ടാകണം എന്നില്ല.അതിനാൽ ഇത്തരത്തിൽ മണ്ണ് മിക്സ്ചർ എങ്ങനെ തയാറാക്കാം എന്ന് ആദ്യം നോക്കാം.

അതിനായി ആവശ്യമുള്ളത് പെർലൈറ്റ് എന്ന വസ്തു ആണ് സാധാരണ ഗതിയിൽ നഴ്സറികളിലും കടകളിലും ഒക്കെ ഇവ വാങ്ങാൻ സാധിക്കും.പെർലൈറ്റ് ചേർക്കുന്നത് മണ്ണിനു വായുസഞ്ചാരം നന്നായി ലഭിക്കാനും അത് വഴി ചെടിയുടെ വേര് നന്നായി ഓടാനും ഒക്കെ ഇത് സഹായകം ആണ്.അത് പോലെ തന്നെ ചെടി വളരാനായി ഒഴിക്കുന്ന വെള്ളം തങ്ങി നിന്നു വേരുകൾ ചീയുന്ന പ്രശ്നത്തിൽ നിന്നും രക്ഷ നേടാനും ഇത് വളരെ അധികം സഹായകം ആണ്.പൊതുവെ കടകളിൽ നിന്നും വാങ്ങുന്ന മണ്ണ് മിക്സ്ചറിൽ ഇത്തരത്തിൽ പെർലൈറ്റിന്റെ അംശം സാധാരണ ഗതിയിൽ കാണാൻ സാധിക്കും.

അത് പോലെ തന്നെ വേരുകളുടെ വളർച്ചയെ വേഗത്തിൽ ആക്കാൻ സഹായിക്കുന്ന “വാം” എന്ന പൂർണമായും ജൈവമായ വസ്തുവും മേല്പറഞ്ഞതു പോലത്തെ കടകളിൽ വാങ്ങാൻ ലഭിക്കുന്നതാണ്.ഇനി ഇവ ഇല്ലാത്ത ഘട്ടങ്ങളിൽ ചാണകപ്പൊടിയോ മറ്റു ജൈവ വളങ്ങളോ ഉപയോഗിച്ചാലും തുല്യഫലം ലഭിക്കുന്നതാണ്.അതിനു ശേഷം നന്നായി ചെടികൾ വളരാൻ എന്തൊക്കെ ചെയ്യണം എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാം.ഇത്തരത്തിൽ കൃഷികൾ ഇഷ്ടപ്പെടുന്ന നിങ്ങളുടെ പ്രിയപ്പെട്ടവരിൽ എത്താനായി ഷെയർ ചെയ്യുക.അഭിപ്രായങ്ങളും നിർദേശങ്ങളും പ്രതീക്ഷിക്കുന്നു.